എൽ ഡി എഫ് തിക്കോടി ഗ്രാമ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് റാലി

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന്റെ വിജയം പ്രഖ്യാപിച്ചു കൊണ്ട് പള്ളിക്കരയിൽ എൽ ഡി എഫ് പഞ്ചായത്ത് റാലി സംഘടിപ്പിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.കെ പ്രേമൻ അധ്യക്ഷനായി. ചടങ്ങിൽ തിക്കോടി പഞ്ചായത്ത് പ്രകടന പത്രിക പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന് നൽകി പി. മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു. എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബിജു കളത്തിൽ സ്വാഗതം […]

Kozhikode

Dec 8, 2025, 5:15 pm GMT+0000
കൊയിലാണ്ടിയിൽ കെ എൻ എം മദ്രസ സർഗമേള; ഇർശാദ് അറബിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

  കൊയിലാണ്ടി : കെ എൻ എം കൊയിലാണ്ടി മേഖലയിലെ മദ്രസ സർഗമേള  മൂടാടി ഹാജി പി കെ മെമ്മോറിയൽ സ്കൂളിൽ നടന്നു. കെ എൻ എം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി എൻ കെ എം സകരിയ്യ ഉദ്ഘാടനം ചെയ്തു . കൺവീനർ റാഷിദ് മണമൽ സ്വാഗതം പറഞ്ഞു. സ്വാഗതം സംഘം ചെയർമാൻ ശുഐബ് പി.കെ അധ്യക്ഷം വഹിച്ചു . മദ്രസ മുഫത്തിഷ് മുഹമ്മദലി മൗലവി കിട്ടപ്പാറ ആശംസ നേർന്നു. കെ എൻ എം കൊയിലാണ്ടി […]

Kozhikode

Dec 8, 2025, 5:01 pm GMT+0000
ആധാർ കാർഡിന്റെ ഫോട്ടോ കോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ ഡിജിറ്റൽ വെരിഫിക്കേഷൻ ഉടൻ

ന്യൂഡൽഹി: മറ്റൊരാളുടെ ആധാർ കാർഡിന്റെ കോപ്പി എടുക്കുന്നത് വിലക്കിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യു.ഐ.ഡി.എ.ഐ). ഹോട്ടലുകൾ, പരിപാടികളിലെ സംഘാടകർ, സമാന സ്ഥാപനങ്ങൾ എന്നിവർ ആധാർ കാർഡുകളുടെ ഫോട്ടോ കോപ്പികൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടൻ കൊണ്ടുവരുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു. ഫോട്ടോകോപ്പികൾ സൂക്ഷിക്കുന്ന രീതി നിലവിലുള്ള ആധാർ നിയമത്തിന്റെ ലംഘനമാണ്. പകരം ക്യൂആർ കോഡ് സ്കാനിങ് വഴിയോ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ […]

Kozhikode

Dec 8, 2025, 4:48 pm GMT+0000
ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്ര പ്രവര്‍ത്തക

തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസെ‌ടുത്തു. ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം​ഗികാതിക്രമം ന‌‌‌ടത്തിയെന്നാണ് എഫ്ഐആർ.

Kozhikode

Dec 8, 2025, 4:18 pm GMT+0000
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ശരീരത്തിലെ നാഡീ കോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും ചുവന്ന രക്താണുവിന്റെ രൂപീകരണത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. 1. ക്ഷീണം, തളര്‍ച്ച എപ്പോഴുമുള്ള അമിത ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച എന്നിവ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. 2. വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ മനംമറിച്ചിൽ, ഛർദി, ദഹന പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ എന്നിവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. 3. കൈ-കാല്‍ […]

Kozhikode

Dec 8, 2025, 4:08 pm GMT+0000
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ എന്ന് സുഹൃത്തുക്കൾ. അവൾക്കൊപ്പം ക്യാംപെയ്ൻ വീണ്ടും സജീവമാക്കിയ പെൺകൂട്ടായ്മ വിധിയിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വിധി പകർപ്പ് പരിശോധിച്ച് ഹൈക്കോടതിയിൽ അപ്പീലിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെങ്കിലും കടുത്ത നിരാശയിൽ തുടരുന്ന അതിജീവിത അക്കാര്യം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. 3215 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് കേസിൽ വിധി വന്നത്. അവൾക്കൊപ്പമുള്ള നീതിക്കായുള്ള കാത്തിരിപ്പിന് ഫലം കാണുമെന്ന് പ്രതീക്ഷിച്ച എല്ലാവരും നിരാശയിലാണ്. ക്രൂരകൃത്യത്തിൽ നേരിട്ട് […]

Kozhikode

Dec 8, 2025, 3:41 pm GMT+0000
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. ബിഎസ് എന്‍ എല്‍ ഓഫീസിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന സുമാലിനി ആണ് മരിച്ചത്. ഇവർ കുറച്ച് കാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവസമയം കുടുംബാംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Kozhikode

Dec 8, 2025, 3:32 pm GMT+0000
മേപ്പയ്യൂർ നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ അന്തരിച്ചു

മേപ്പയ്യൂർ: നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാജൻ നടുവത്തൂർ (സെക്രട്ടറി കളിക്കൂട്ടം ഗ്രന്ഥശാല നടുവത്തൂർ), രാമകൃഷ്ണൻ, വേണു, ബാബു (ദുബായ്). മരുമക്കൾ: സത്യഭാമ, ഗീത, ഷീജ കുമാരി, ജ്യോത്സന.

Kozhikode

Dec 8, 2025, 3:12 pm GMT+0000
ഒമാനിൽ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു ; പാലയാട് സ്വദേശി മരിച്ചു

സുഹാർ: ഒമാനിലെ സുഹാറിൽ മലയാളി യുവാവ് മരിച്ചു. റസ്റ്ററന്‍റ് ജീവനക്കാ​രനായ കോഴിക്കോട് വടകര ഇരിങ്ങൽ പാലയാട് സ്വദേശി പുലിയുള്ളതിൽ മീത്തൽ വീട്ടിൽ സുജീഷ് (40) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. സുഹാറിൽ ടെലി റസ്റ്ററന്‍റ് ജീവനക്കാരനായിരുന്ന സുജീഷ് രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: സുരേന്ദ്രൻ, മാതാവ്: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kozhikode

Dec 8, 2025, 2:28 pm GMT+0000
വടകര താഴെ അങ്ങാടിയിലെ വലിയ ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിൽ തീപിടുത്തം

വടകര: താഴെ അങ്ങാടിയിലെ ഖബർസ്ഥാനിൽ തീപിടുത്തം. ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. വലിയ ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള ഖബർസ്ഥാനിലെ അടിക്കാടിന് തീപ്പിടിച്ച് ചുറ്റും തീ പടരുകയായിരുന്നു. ഉടൻ വടകര ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫീസർ വാസന്ത് ചെയ്ച്ചാൻ കണ്ടിയുടെ നേതൃത്വത്തിലുള്ള സേന എത്തി തീ അണയ്ക്കുകയായിരുന്നു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബിജു കെ പി, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ജയകൃഷ്ണൻ ഷിജേഷ്, റാഷിദ്, മനോജ് കിഴക്കേക്കര , റഷീദ് കെ […]

Kozhikode

Dec 8, 2025, 2:23 pm GMT+0000