കേരളത്തിൽ എയിംസ് എന്തുകൊണ്ട് വൈകുന്നു?, നിർണായക ഇടപെടലുമായി ഹൈക്കോടതി, എയിംസ് അനുവദിക്കുന്നതിൻറെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം

കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി. കേരളത്തിൽ എയിംസ് വേമെന്ന ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിർദേശം. കേരളത്തിൽ എയിംസിൻറെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് കേരളത്തിൽ എയിംസ് വൈകുന്നുവെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും കേന്ദ്രം മറുപടി നൽകി. 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും നാലെണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നൽകി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് […]

Kozhikode

Mar 11, 2026, 12:07 pm GMT+0000
കെ.എസ്.യു നേതാവിന്റെ വീടിനുനേരെ ബോംബേറ്: രണ്ട് സി.പി.എം പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

വടകര: തോടന്നൂരിൽ കെ.എസ്.യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തോടന്നൂർ സ്വദേശികളായ രൂപേഷ്, പള്ളിക്കുന്ന് മിഥുൻലാൽ എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 27-ന് പുലർച്ചെയാണ് കെ.എസ്.യു നേതാവ് ബിതുൻബാലന്റെ വീടിനുനേരെ അക്രമമുണ്ടായത്. ബോംബേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകരുകയും ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ വച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധത്തിൽ ബിതുൻബാലൻ പങ്കെടുത്തിരുന്നു. ഇതിലുള്ള രാഷ്ട്രീയ […]

Kozhikode

Mar 11, 2026, 11:56 am GMT+0000
മുഹമ്മദ് റിയാസിനെ ദേശീയപാത ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് അങ്ങേയറ്റത്തെ മര്യാദകേട്’: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീപാത 66ന്റെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിക്കാതെ അങ്ങേയറ്റത്തെ മര്യാദകേടാണ് പിഎംഒയും കേന്ദ്ര സർക്കാരും കാണിച്ചതെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി ഒരു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെയും ക്ഷണിക്കുക എന്നതാണ് സാധാരണ നടപടിക്രമം. മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് അദ്ദേഹത്തോടോ സംസ്ഥാന സർക്കാരിനോടോ മാത്രമുള്ള മര്യാദകേടല്ല, മതനിരപക്ഷ കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ വെല്ലുവിളിയും അപമാനവുമാണ്. […]

Kozhikode

Mar 11, 2026, 10:51 am GMT+0000
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

തിരുവനന്തപുരം: പ്രണയം വീട്ടുകാർ എതിർത്തതോടെ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തി സമൂഹമാധ്യമത്തിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ. കേരളത്തിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം […]

Kozhikode

Mar 11, 2026, 10:02 am GMT+0000
കൊയിലാണ്ടിയിൽ സാംസ്കാരിക സംഗമവും പുരസ്കാര ജേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കൾചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും അവാർഡ് ജേതാക്കൾക്കും ജനപ്രതിനിധികൾക്കുമുള്ള സ്വീകരണവും സംഘടിപ്പിച്ചു. യു.എ. ഖാദർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി ചെയർമാൻ എൻ.ഇ. ഹരികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. നജീബ്, ടൗൺ കൗൺസിലർ സി.കെ. ജയദേവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫോക്ലോർ അവാർഡ് ജേതാക്കളായ ഹമീദ് ഗുരുക്കൾ, അജീഷ് മുചുകുന്ന് എന്നിവർക്ക് നഗരസഭാ ചെയർമാൻ […]

Kozhikode

Mar 11, 2026, 9:46 am GMT+0000
ബാർ സമയം കഴിഞ്ഞതിനാൽ പുറത്തു പോകാൻ ആവശ്യപ്പെട്ടു; ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ച് മദ്യപൻ

കോട്ടയം: സമയം കഴിഞ്ഞതിനാൽ പുറത്തുപോകണമെന്നാവശ്യപ്പെട്ട ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ച് മദ്യപൻ. കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ബാർ സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തേക്ക് ഇറങ്ങണമെന്നും ജീവനക്കാരൻ പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ജീവനക്കാരനെ മദ്യപിച്ചുകൊണ്ടിരുന്ന നാലം​ഗസംഘത്തിലെ രണ്ടുപേർ ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ബാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ബാർ ജീവനക്കാരനു നേരെ മദ്യപസംഘത്തിലെ ഒരാൾ തോക്കുചൂണ്ടുകയായിരുന്നു. സംഘത്തിലെ മറ്റു രണ്ടുപേർ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മദ്യപൻ വെടിയുതിർത്തു. സംഭവത്തിൽ […]

Kozhikode

Mar 11, 2026, 8:38 am GMT+0000
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. എറണാകുളം സിജെഎം കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും പരാതി മുഖവിലയ്‌ക്കെടുത്താലും കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ശ്വേത മേനോന്‍റെ സല്‍പ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുന്‍നിര്‍ത്തിയുമാണ് പരാതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മലയാള സിനിമയിലെ അഭിനേതാക്കളുടെ […]

Kozhikode

Mar 11, 2026, 8:13 am GMT+0000
ചങ്ങലകൊണ്ട് ബന്ധിച്ച് മൃതദേഹം; ഡിഎൻഎ ഫലത്തിൽ ട്വിസ്റ്റ്, മരിച്ചത് പ്രതിയെന്ന് സംശയിച്ചയാൾ

പുനലൂർ: കൊല്ലം പുനലൂർ ആളുകേറാമലിയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രതിയെന്ന് സംശയിച്ച ആളുടേതെന്ന് വ്യക്തമായി. പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആലപ്പുഴ ചാരുംമൂട് സ്വദേശി അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇയാളാണ് പ്രതിയെന്ന് കരുതി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. സംഭവം നടന്ന സ്ഥലത്തിനടുത്തെ പെട്രോൾ പമ്പിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അനിൽ കുമാറാണെന്ന് കരുതിയിരുന്നത്. പ്രതി ഒളിവിലാണെന്ന നിഗമനത്തിൽ പൊലീസ് തെരച്ചിൽ […]

Kozhikode

Mar 11, 2026, 8:06 am GMT+0000
എംഎൽഎ എന്ന നിലയിൽ കൊല്ലം മണ്ഡലത്തിൽ എന്തുചെയ്‌തെന്ന് ജനം; മറുപടിയുമായി മുകേഷ്

കൊല്ലം: കൊല്ലം മണ്ഡലത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പുമായി എം മുകേഷ് എംഎൽഎ. കൊല്ലം മണ്ഡലത്തിന് പുറത്തുള്ളവർ ഇക്കാര്യം ചോദിച്ച് ഫേസ്ബുക്കിൽ നിരന്തം കമന്റിടുന്നുണ്ടെന്നും അതിനുള്ള മറുപടിയാണിതെന്നും പറഞ്ഞാണ് മുകേഷ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സമയം കണ്ടെത്തി മുഴുവൻ വായിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ഇതിന് ശേഷം മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ മുകേഷ് പങ്കുവെയ്ക്കുന്നു. പത്തുകൊല്ലമായി ലഭിച്ച എംഎൽഎ ഫണ്ട് 56 കോടി രൂപയും പൂർണമായും വിനിയോഗിച്ചതായി മുകേഷ് പറയുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി […]

Kozhikode

Mar 11, 2026, 6:39 am GMT+0000
ശമ്പളവർധനവ്: വിട്ടുവീഴ്ചയില്ലാതെ നഴ്‌സുമാർ; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ സേവനങ്ങൾ തടസ്സപ്പെട്ടു

കോഴിക്കോട്: അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. സിവിൽ സ്റ്റേഷന് മുൻപിൽ രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന ധർണ്ണയിൽ നൂറുകണക്കിന് നഴ്‌സുമാർ പങ്കെടുത്തു. സമരം തുടരുന്നതോടെ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ അത് സാരമായി ബാധിച്ചു. നിലവിൽ 22,400 രൂപയായ അടിസ്ഥാന ശമ്പളം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. സമരത്തെ പിന്തുണച്ചതിന്റെ പേരിൽ നഗരത്തിലെ ഒരു […]

Kozhikode

Mar 11, 2026, 6:08 am GMT+0000