തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീപാത 66ന്റെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിക്കാതെ അങ്ങേയറ്റത്തെ മര്യാദകേടാണ് പിഎംഒയും കേന്ദ്ര സർക്കാരും കാണിച്ചതെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി ഒരു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെയും ക്ഷണിക്കുക എന്നതാണ് സാധാരണ നടപടിക്രമം. മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് അദ്ദേഹത്തോടോ സംസ്ഥാന സർക്കാരിനോടോ മാത്രമുള്ള മര്യാദകേടല്ല, മതനിരപക്ഷ കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ വെല്ലുവിളിയും അപമാനവുമാണ്. […]
Kozhikode
