ഓവുചാലിൽ മലിനജലം ഒഴുക്കി; രാമനാട്ടുകരയിൽ ഫുഡ് കോർട്ട് നഗരസഭ അടപ്പിച്ചു

രാമനാട്ടുകര: നഗരസഭയുടെ ‘ഓപ്പറേഷൻ തെളിനീർ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ, ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയ ഫുഡ് കോംപ്ലക്സ് ആരോഗ്യവിഭാഗം അടപ്പിച്ചു. രാമനാട്ടുകര തോട്ടങ്ങലിൽ പ്രവർത്തിക്കുന്ന ‘മോംസ് ലാൻഡ്’ ഫുഡ് കോർട്ടിനെതിരെയാണ് നഗരസഭ കർശന നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിയത്. ഏകദേശം നൂറുമീറ്ററോളം ഭാഗത്ത് സ്ലറി അടിഞ്ഞുകൂടിയതോടെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിക്കുകയും മാലിന്യം നീലിത്തോടിലേക്ക് കലരുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. […]

Kozhikode

Mar 11, 2026, 6:02 am GMT+0000
മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്; കൗൺസിലിങ്ങിനിടെ ഉപദ്രവിച്ചെന്ന് കോട്ടയം സ്വദേശിനിയുടെ പരാതി

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെ വീണ്ടും പോക്‌സോ കേസ്. കൗൺസിലിങ്ങിനെത്തിയപ്പോൾ രണ്ടുതവണ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പോലീസ് കേസെടുത്തത്. കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് ഇരിട്ടി മുഴക്കുന്ന് പോലീസിന് കൈമാറുകയായിരുന്നു. കണ്ണൂർ സബ് ജയിലിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പോലീസ് ജയിലിലെത്തി രേഖപ്പെടുത്തും. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് […]

Kozhikode

Mar 11, 2026, 5:59 am GMT+0000
നമ്പ്രത്തുകരയിൽ കനാൽ പൊട്ടി കടകളിൽ വെള്ളം കയറി; കനത്ത നാശനഷ്ടം

കൊയിലാണ്ടി: നമ്പ്രത്തുകരയിൽ കനാൽ പൊട്ടി കടകളിലേക്ക് വെള്ളം ഇരച്ചുകയറി. കുറ്റ്യാടി ഇടതുകര കനാലിന്റെ നടേരി ഭാഗത്തേക്കുള്ള സബ് കനാലാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ പൊട്ടിയത്. ജനവാസമില്ലാത്ത സമയത്തായതിനാൽ വലിയ അപകടം ഒഴിവായി. കനാൽ പൊട്ടി വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകിയതോടെ നമ്പ്രത്തുകര ടൗണിലെ അഞ്ചോളം കടകളിൽ വെള്ളം കയറി. ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള കടകളിലാണ് നാശനഷ്ടമുണ്ടായത്. ചിക്കൻ സ്റ്റാളിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി കോഴികൾ ചത്തു. മറ്റ് കടകളിലെ സാധനസാമഗ്രികളും വെള്ളം കയറി നശിച്ച നിലയിലാണ്.

Kozhikode

Mar 11, 2026, 4:53 am GMT+0000
തൃശൂരിൽ കാറിനുള്ളിൽ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി

തൃശൂർ : കാറിനുള്ളിൽ 57കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടൻ വീട്ടിൽ ജോസ് (57) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാമിൽ മുല്ലക്കാട് അംഗൻവാടിക്കു സമീപം നിർത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വൈകുന്നേരം നാല് മണി മുതൽ കാർ ഇവിടെ കണ്ടെതായി പരിസരവാസികൾ പറയപ്പെടുന്നു. കാർ ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ […]

Kozhikode

Mar 11, 2026, 3:31 am GMT+0000
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

കായംകുളം: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കൊല്ലം ഇരവിപുരം വാളത്തുംഗൽ പെരുമാൻതൊടി അൽത്താഫ് മൻസിലിൽ മെന്റൽ അപ്പു എന്ന് വിളിക്കുന്ന അൽത്താഫ് (27), ഇരവിപുരം വടക്കേവിള മണക്കാട് ന്യൂ നഗറിൽ തൊടിയിൽ വീട്ടിൽ തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പൊലീസ് ഇരവിപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. മാർച്ച് അഞ്ചിന് രാവിലെ 6.15നാണ് കേസിനാസ്പദമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിങ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പിൽ സ്വദേശിനിയുമായ യുവതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് […]

Kozhikode

Mar 11, 2026, 3:29 am GMT+0000
12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 30 വർഷം തടവ്

കണ്ണൂർ∙ 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം കൂട്ടായി സ്വദേശി ടി.പി. നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലറാണി ശിക്ഷിച്ചത്. പഴയങ്ങാടിയിലെ ഒരു മദ്രസയിൽ അധ്യാപകനായിരിക്കെയാണ് കുട്ടിയെ പീഡിപ്പിച്ചത്. 2023 മേയ് മുതൽ 2024 സെപ്റ്റംബർ വരെ കുട്ടിയെ പല തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

Kozhikode

Mar 11, 2026, 3:25 am GMT+0000
‘ഐ ഹേറ്റ് മൈ ലൈഫ് അമ്മൂ’; നവോദയ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി; കാരണം ദുരൂഹം

ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭിഗീതിനെയാണ് സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വിദ്യാർത്ഥി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ‘ഐ ഹേറ്റ് മൈ ലൈഫ് അമ്മൂ’ (എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു) എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ സ്കൂളിലെത്തിയ അഭിഗീതിനെ ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. തുടർന്ന് സഹപാഠികളും ജീവനക്കാരും നടത്തിയ […]

Kozhikode

Mar 11, 2026, 3:21 am GMT+0000
വനിതാ ദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

തിക്കോടി: പള്ളിക്കര ചൈതന്യ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ പയ്യനപുതിയൊട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീന രാമകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സത്യൻ നമ്പ്യേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ദിബിഷ ബാബു, രാജേഷ് കളരിയുള്ളതിൽ എന്നിവർ ആശംസകൾ നേർന്നു. വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ ചടങ്ങിന് ശേഷം നടന്ന ഇഫ്താർ വിരുന്നിൽ നാട്ടുകാരും സാംസ്‌കാരിക പ്രവർത്തകരും ഉൾപ്പെടെ […]

Kozhikode

Mar 11, 2026, 3:15 am GMT+0000
സാമ്രാജ്യത്വ ഭീകരതയ്ക്കെതിരെ ആർ.ജെ.ഡി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

പയ്യോളി: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൊടും ഭീകരതയ്ക്കെതിരെയും യുദ്ധം മാനവരാശിക്ക് ആപത്താണെന്ന മുദ്രാവാക്യം ഉയർത്തി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിക്കുശേഷം നടന്ന  യോഗം ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.ടി. രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുനത്തിൽ ഗോപാലൻ, വള്ളിൽ മോഹൻദാസ്, കെ.പി. ഗിരീഷ്, രാജനാരായണൻ കെ.ടി, ചന്ദ്രൻ കെ.വി, സുരേഷ് ബാബു ചെറിയാവി, എം.പി. ജിനോഷ്, എ.വി. […]

Kozhikode

Mar 10, 2026, 4:29 pm GMT+0000
ടി. സരോജിനി അനുസ്മരണം സംഘടിപ്പിച്ചു

തിക്കോടി: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ തിക്കോടി മേഖലാ കമ്മിറ്റി അംഗവും കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായിരുന്ന ടി. സരോജിനിയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അഖിലേന്ത്യാ മഹിള അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഫീസ കൊയിലോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഹിദ കൊന്നശ്ശേരിക്കുനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കളത്തിൽ ബിജു, സജിന ചെത്തിൽ എന്നിവർ സംസാരിച്ചു. മിനി എം.എൻ സ്വാഗതവും പ്രേമ ടി.കെ നന്ദിയും രേഖപ്പെടുത്തി.

Kozhikode

Mar 10, 2026, 4:20 pm GMT+0000