പയ്യോളി: കഠിനമായ വേനലിൽ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ആശ്വാസമേകാൻ ‘പരിസ്ഥിതി പയ്യോളി’ ആവിഷ്കരിച്ച ‘കിളികൾക്ക് കുടിനീർ’ പദ്ധതിക്ക് തുടക്കമായി. മൂരാട് താഴെ കളരി യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഭൂമിയിലെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന ബോധ്യം പുതുതലമുറയിൽ ഉറപ്പിക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. പരിസ്ഥിതി പയ്യോളി പ്രസിഡൻ്റ് വടയക്കണ്ടി നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ […]
Kozhikode
