കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..

1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി 3.30 pm to 5.00 pm 2.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm 3.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ. എം 9.30 am to 12.30 pm 4.എല്ലുരോഗ വിഭാഗം ഡോ. റിജു കെ പി 10:30 Am to 1:30 Pm 5.ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌ 8.30 AM to 2.30  PM ഡോ: മുഹമ്മദ്‌ […]

Kozhikode

Mar 10, 2026, 1:24 pm GMT+0000
വയോധികരെ ലക്ഷ്യം വച്ച് സ്വർണ്ണക്കവർച്ച; ലഹരിക്കും ആഡംബരത്തിനും പണം കണ്ടെത്തുന്ന യുവാവ് പിടിയിൽ

കോഴിക്കോട്: മോഷണ വാഹനങ്ങളിൽ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളെ ആക്രമിച്ച് സ്വർണ്ണമാല കവർന്നിരുന്ന പ്രതി പിടിയിൽ. അരീക്കാട് ഉള്ളിശ്ശേരികുന്ന് സ്വദേശി നിവാസ് അലി (36) ആണ് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കൽ കോളേജ് പോലീസിന്റെയും പിടിയിലായത്. ലഹരിമരുന്ന് വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമായാണ് ഇയാൾ കവർച്ച നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ജനുവരി 22-ന് കോംട്രസ്റ്റ് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ രണ്ടേകാൽ പവൻ മാല സ്കൂട്ടറിലെത്തിയ പ്രതി കവർന്നിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പ്രതി സഞ്ചരിച്ച […]

Kozhikode

Mar 10, 2026, 12:56 pm GMT+0000
എട്ടുമാസത്തേക്ക് വിലക്കേർപ്പെടുത്തി നാടുകടത്തി, നിയമം ലംഘിച്ച് തിരിച്ചുവന്ന പ്രതി യുവാവിനെ കൊല്ലാൻ ശ്രമിച്ചു; പിന്നാലെ പൊലീസ് പിടിയിൽ

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ സ്ഥിരം പ്രതിയായതോടെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് (27)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് എട്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി പൊലീസ് ഇയാളെ നാടുകടത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് തിരിച്ചു വന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലായത്. കല്ലമ്പലം,കടയ്ക്കാവൂർ,വർക്കല എന്നിവിടങ്ങളിലായി കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ എട്ടോളം […]

Kozhikode

Mar 10, 2026, 12:39 pm GMT+0000
വയനാട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

മാനന്തവാടി: വയനാട് കല്ലോടിക്ക് സമീപം അയിലമൂല മെതിയറയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫിയാണ് മരിച്ചത്. 33വയസായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധ്യാപികയാണ് സ്റ്റെഫി. അപകടത്തിൽ സ്റ്റെഫിയുടെ ഭർത്താവിനും മകൻ ഇയാനും പരിക്കേറ്റിരുന്നു. അയിലമൂല കളരിക്കൽ അപ്പച്ചന്റെയും മേഴ്‌സിയുടെയും മൂത്തമകളാണ്. ഇവാന റോസ് വിനീത് എന്നൊരു […]

Kozhikode

Mar 10, 2026, 11:58 am GMT+0000
‘കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകൾ’ എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ജില്ലാ ജഡ്ജിയുടെ ഓഫീസ് മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. കോടതി ജഡ്ജിയുടെ ചേമ്പറിൽ സയനൈഡ് വാതകം നിറച്ച 15 വിഷബോംബുകൾ സ്‌ഫോടനം ഉണ്ടാക്കുമെന്നാണ് അലക്‌സ്‌പോൾ മേനോൻ @ഔട്ട്‌ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നും വന്ന സന്ദേശത്തിൽ ഉണ്ടായിരുന്നത്. നിരപരാധികൾക്ക് നീതി ലഭിക്കാത്ത കോടതി കൊണ്ട് എന്താണ് പ്രയോജനം. ഇതൊരു വ്യാജ ഭീഷണിയല്ല, പരമാവധി […]

Kozhikode

Mar 10, 2026, 11:47 am GMT+0000
‘അല്പം സ്‌നേഹം കാണിച്ചപ്പോൾ രണ്ടു ദിവസം തന്നെ തിന്നു, തലയിൽ കയറി, ഇനി പഴയ ഞാനില്ല’: ഗണേഷ് കുമാർ

തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണങ്ങളിലെ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാധ്യമങ്ങളെക്കുറിച്ച് ക്ഷുഭിതനായി മന്ത്രി കെ ബി ഗണേഷ് കുമാർ. അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടുദിവസമാണ്. സൗഹൃദവും സ്‌നേഹവും കാട്ടിയപ്പോൾ തന്റെ തലയിൽ കയറി. ഇനി മാധ്യമങ്ങളോട് സംസാരിക്കില്ലന്നും ഗണേഷ് കുമാർ പറഞ്ഞു. അടുത്തകാലത്ത് മാധ്യമങ്ങളോട് സൗഹൃദം കാട്ടിയത് തെറ്റായിപ്പോയി. ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ?. തന്റെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തലസ്ഥാനത്തെ കെഎസ്ആർടിസി ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. […]

Kozhikode

Mar 10, 2026, 11:42 am GMT+0000
നെന്മാറ ഇരട്ടക്കൊലക്കേസിൽ ട്വിസ്റ്റ്; ചെന്താമരയുടെ സഹോദരൻ അടക്കം മൂന്ന് പേർ മൊഴിമാറ്റി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിചാരണയ്ക്കിടെ മൂന്ന് സാക്ഷികൾ മൊഴിമാറി. പ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, രാധാകൃഷ്ണന്റെ ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് മൊഴിമാറ്റിയത്. മൂന്ന് പേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാലിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും പല കാര്യങ്ങളും സംസാരിച്ചിരുന്നുവെന്നുമായിരുന്നു സഹോദരൻ രാധാകൃഷ്ണൻ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ ഈ മൊഴി രാധാകൃഷ്ണൻ നിഷേധിച്ചു. രാധാകൃഷ്ണന്റെ […]

Kozhikode

Mar 10, 2026, 10:58 am GMT+0000
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു

തിരുവനന്തപുരം: ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുമ്പോഴും എൽഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുകയാണ്. പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാൽ ഗണേഷിനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവര്‍ത്തിക്കാനാകില്ല. വീട്ടിൽ കയ്യേറ്റമടക്കമുണ്ടായെന്ന 112 […]

Kozhikode

Mar 10, 2026, 8:48 am GMT+0000
മദ്യലഹരിയിൽ സംഘർഷം: വടകരയിൽ തൊഴിലാളിക്ക് കുത്തേറ്റു

വടകര: കീഴലിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. ആസാം സ്വദേശി വിശ്വാസിനാണ് പരിക്കേറ്റത്. കൂടെ താമസിക്കുന്ന ഉത്തംദേവ് നാഥ് എന്നയാളാണ് വിശ്വാസിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. വയറിനും തലയ്ക്കും മാരകമായി പരിക്കേറ്റ വിശ്വാസിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അക്രമത്തിന് ശേഷം ഓടിമറഞ്ഞ പ്രതി ഉത്തംദേവിനായി പോലീസ് വലവീശിയിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

Kozhikode

Mar 10, 2026, 8:05 am GMT+0000
ചോറോട് അപകടക്കേസ് തെളിയിച്ചു; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ

വടകര: തുമ്പുണ്ടാക്കാൻ കഴിയാതെ മാസങ്ങളോളം ഇരുട്ടിൽ തപ്പിയ വാഹനാപകടക്കേസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിയിച്ച വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഓണർ’ ബഹുമതി. പരിക്കേറ്റ ഒൻപതുവയസ്സുകാരിക്ക് അർഹമായ ഇൻഷുറൻസ് തുക ഉറപ്പാക്കിയ മികവിനാണ് ഈ ഉന്നത അംഗീകാരം. ജില്ലാ പോലീസ് മേധാവി നിധിൻ രാജ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബെന്നി, എ.എസ്.ഐ സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ബി. ബിജേഷ്, കെ. ഷിനിൽ, ടി.എച്ച്. ബിനീഷ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. […]

Kozhikode

Mar 10, 2026, 7:56 am GMT+0000