മതസൗഹാർദ്ദത്തിന്റെ മാതൃകയായി നന്തിയിലെ വ്യാപാരി; 600 കുടുംബങ്ങൾക്ക് റമസാൻ കിറ്റ് നൽകി

നന്തിബസാർ: പരിശുദ്ധ റമസാൻ മാസത്തിൽ മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയുമായി നന്തിയിലെ പ്രമുഖ വ്യാപാരി രാജൻ വടക്കയിൽ. നന്തിയിലെ വടക്കയിൽ വെജിറ്റബിൾസ് ഉടമയായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ അറുന്നൂറോളം കുടുംബങ്ങൾക്കാണ് റമസാൻ കിറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദലി നിർവ്വഹിച്ചു. ചടങ്ങിൽ രാജൻ വടക്കയിൽ അധ്യക്ഷത വഹിച്ചു.  

Kozhikode

Mar 4, 2026, 2:26 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌  05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.യൂറോളജി വിഭാഗം ഡോ :ആദിത്യ ഷേണായ് 8.15 AM to 9.00 AM 2.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00 PM 3.എല്ല് രോഗ വിഭാഗം ഡോ : റിജു. കെ. പി. 10:30 AM to 1:30PM 4.ചർമ്മരോഗ വിഭാഗം ഡോ :അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm ഡോ:ലക്ഷ്മി. എസ് 4:00 PM to 5:30PM 5.ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് 6:00 […]

Kozhikode

Mar 4, 2026, 1:30 pm GMT+0000
തവനൂരിൽ കെ.ടി. ജലീൽ തന്നെ മത്സരിച്ചേക്കും; വീണ്ടും അങ്കത്തിനിറങ്ങാൻ സിപിഐഎം നിർദ്ദേശം

കൊച്ചി: മലപ്പുറം ജില്ലയിലെ തവനൂർ നിയമസഭാ മണ്ഡലത്തിൽ മുൻ മന്ത്രി കെ.ടി. ജലീൽ തന്നെ വീണ്ടും സ്ഥാനാർത്ഥിയായേക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജലീൽ തന്നെ മത്സരിക്കണമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരുന്നെങ്കിലും, മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ജലീലിനെ തന്നെ കളത്തിലിറക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. മണ്ഡലം രൂപീകരിച്ചത് മുതൽ ഇടതുപക്ഷത്തിനൊപ്പം നിർത്തിയ കെ.ടി. ജലീലിന്റെ ജനസ്വാധീനം വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. […]

Kozhikode

Mar 4, 2026, 1:27 pm GMT+0000
ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പല ശിലാസ്ഥാപനം നടന്നു

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ചുറ്റമ്പല നവീകരണത്തിന്റെ ഭാഗമായുള്ള ശിലാസ്ഥാപന കർമ്മം ഇന്ന്   ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. ചടങ്ങിൽ ബ്രഹ്‌മശ്രീ മേപ്പള്ളി മന പ്രസാദ് അടിതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ഇളയിടത്ത് തറവാട്ടുകാരണവൻമാരായ ശ്രീ. ഇളയിടത്ത് അരവിന്ദാക്ഷൻ നായർ (കോയമ്പത്തൂർ), ശ്രീ. ഇളയിടത്ത് അരവിന്ദാക്ഷൻ നായർ (കോഴിക്കോട്) എന്നിവർ ചേർന്നാണ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. ക്ഷേത്ര പരിപാലനസമിതി പ്രസിഡന്റ് ശ്രീ. ഇ.എസ്. രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നവീകരണ കമ്മിറ്റി കൺവീനർ ശ്രീ. ബാലകൃഷ്ണൻ പണ്ടാരക്കണ്ടി […]

Kozhikode

Mar 4, 2026, 1:20 pm GMT+0000
ഗവേഷണ താല്പര്യമുള്ളവർക്ക് അവസരം: ജെ.ഇ.എസ്.ടി. (JEST) 2026 വിജ്ഞാപനമായി

തിയററ്റിക്കൽ കംപ്യൂട്ടർ സയൻസിലെ പിഎച്ച്.ഡി./ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകൾ; കംപ്യൂട്ടേഷണൽ ബയോളജി പിഎച്ച്.ഡി. പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിനായി നടത്തുന്ന 2026-ലെ ജോയിൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (ജസ്റ്റ്) അപേക്ഷിക്കാം. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (എ.എൻ.ആർ.എഫ്.) [മുൻപ്, സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡ് (എസ്.ഇ.ആർ.ബി.) എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംവിധാനം] ജസ്റ്റ് ഒരു നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ആയി അംഗീകരിച്ചിട്ടുണ്ട്. എ.എൻ.ആർ.എഫ്./സെർബ് പോഗ്രാമുകളിൽ പ്രവർത്തിക്കുന്ന നെറ്റ് യോഗ്യതയുള്ള ഫെലോസിന് അനുയോജ്യമായ ഫെലോഷിപ്പിന് അർഹതയുണ്ട്. തിരുപ്പതി ഐസറാണ് […]

Kozhikode

Mar 4, 2026, 12:51 pm GMT+0000
ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫ. വി കെ വിജയൻ രാജിവെച്ചു, എ വി ഗോപിനാഥനെ പുതിയ ചെയർമാനായി നിയമിച്ചേക്കും

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫസർ വി കെ വിജയൻ രാജിവെച്ചു. മന്ത്രി വിഎൻ വാസവന് വി കെ വിജയൻ രാജി സമർപ്പിക്കുകയായിരുന്നു. എ വി ഗോപിനാഥനെ ചെയർമാനായി നിയമിക്കാനാണ് രാജി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത് മുൻകൂട്ടി കൊണ്ടാണ് വിജയനിൽ നിന്ന് നേരത്തെ രാജി വാങ്ങിയത്. ഈ മാസം 14നാണ് ചെയർമാന്റെ കാലാവധി അവസാനിക്കുന്നത്. സിപിഎം നടത്തിയ അനുനയ നീക്കത്തിന്റെ ഭാ​ഗമായാണ് എ വി ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയി നിയമിക്കുന്നത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ മുൻ […]

Kozhikode

Mar 4, 2026, 11:56 am GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ഇഡിക്ക് മുന്നിൽ, കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുന്നു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.ഉച്ചയ്ക്കുശേഷമാണ് തന്ത്രി കണ്ഠരര് രാജീവ് കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയത്. ഇന്ന് ഹാജരാകാനായിരുന്നു തന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഉച്ചവരെയും തന്ത്രി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരായേക്കില്ലെന്നും […]

Kozhikode

Mar 4, 2026, 10:55 am GMT+0000
മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതും കലാകാരി അദ്രിജയും ബിജെപിയിലേക്ക്; ഷാൾ അണിയിച്ച് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. സീമ വിനീതിനൊപ്പം ഭരതനാട്യം കലാകാരി അദ്രിജയും പതിനഞ്ചോളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ബിജെപി അംഗത്വം സ്വീകരിച്ചു. അംഗത്വം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയും കോൺഗ്രസും പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്ന് […]

Kozhikode

Mar 4, 2026, 10:47 am GMT+0000
യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനർ അറസ്റ്റിൽ

തൃശ്ശൂർ: യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്മലാണ് അറസ്റ്റിലായത്. ജിമ്മിൽ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. ഇയാൾ നേരത്തെയും രണ്ട് പീഡനക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Kozhikode

Mar 4, 2026, 10:17 am GMT+0000
യുദ്ധവിരുദ്ധ സന്ദേശമുയർത്തി ബാലസംഘം; പയ്യോളിയിൽ റാലിയും സദസ്സും സംഘടിപ്പിച്ചു

പയ്യോളി: സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ബാലസംഘം പയ്യോളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു. പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി രഘു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് തേജു സുനിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. റോണക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ കോ-ഓർഡിനേറ്റർ എ.കെ. വൈശാഖ് വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഏരിയ ജോയിന്റ് കൺവീനർമാരായ ശ്രീലേഷ് ടി.എം, രജീഷ് കണ്ണമ്പത്ത്, രാജീവൻ കെ.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Kozhikode

Mar 4, 2026, 10:12 am GMT+0000