കോഴിക്കോട് സ്വദേശിയായ അധ്യാപകനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: മാവൂർ ചെറുപ്പ സ്വദേശിയായ അധ്യാപകനെ കാണാതായതായി പരാതി. വള്ളിയാറ്റുമീത്തൽ വാസുവിൻ്റെ മകൻ വിപിനേഷ് എ. പി (42) യെയാണ് കഴിഞ്ഞ ശനിയാഴ്ച (07-03-2026) മുതൽ കാണാതായത്. മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂളിലെ അധ്യാപകനാണ് ഇദ്ദേഹം. ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ വീട്ടിൽ നിന്നും പോയ വിപിനേഷ് പിന്നീട് തിരിച്ചെത്തിയിട്ടില്ല. ബന്ധുവീടുകളിലും സുഹൃത്തുക്കൾക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ശാരീരിക അടയാളങ്ങൾ: 167 സെൻ്റീമീറ്റർ ഉയരം, ഇരുനിറം, തടിച്ച ശരീരം എന്നിവയാണ് . […]

Kozhikode

Mar 10, 2026, 6:07 am GMT+0000
ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആനന്ദ് ആസിഡ് […]

Kozhikode

Mar 10, 2026, 5:45 am GMT+0000
കോഴിക്കോട് അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന; യുവാവ് പിടിയിൽ

കോഴിക്കോട്: ഈസ്റ്റ് ഹില്ലിലെ അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാലുകുടി പറമ്പിൽ വീട്ടിൽ മുഹമ്മദ് അൻഷാദാണ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഒരു ഗ്രാമിന് 1800 രൂപ നിരക്കിൽ വാങ്ങി, ഇടനിലക്കാർ വഴി 3000 രൂപ മുതൽ 5000 രൂപ വരെ നിരക്കിലാണ് ഇയാൾ […]

Kozhikode

Mar 10, 2026, 5:31 am GMT+0000
‘വിനോദിനിക്ക് 21 വയസാകുന്നതുവരെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം’: ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയുടെ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി. വിനോദിനിക്ക് 21 വയസ് ആകുന്നതുവരെ ചെലവുകൾ സർക്കാർ വഹിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുതെന്നും ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണം. സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം […]

Kozhikode

Mar 10, 2026, 4:38 am GMT+0000
വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതയെ പീഡിപ്പിച്ചു; 2 തവണ ഗര്‍ഭിണിയായി, ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്‍കി വിവാഹമോചിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റില്‍. പാലാരിവട്ടം സ്വദേശിയായ അയൂബിയാണ് അറസ്റ്റിലാണ്. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരി. 2022ലാണ് അയൂബിയെ യുവതി പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ 2024 മുതല്‍ 2026 ജനുവരി വരെ പീഡിപ്പിച്ചു. കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വച്ചായിരുന്നു പീഡനം. രണ്ടു തവണ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ നഗ്നചിത്രങ്ങള്‍ […]

Kozhikode

Mar 10, 2026, 4:31 am GMT+0000
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. പ്രമേഹം അടക്കമുള്ള രോഗങ്ങളും വാർധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാലിന് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പൊതുദർശനവും സംസ്‌കാരവും നാളെ നടക്കും. 2016 ഏപ്രിൽ 28ന് പെരുമ്പാവൂരിലെ കനാൽ പുറമ്പോക്കിലെ വീട്ടിലാണ് നിയമ വിദ്യാർത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം ജൂൺ 16ന് പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്റ്റിലായി. സെപ്‌തംബർ 16ന്‌ കുറ്റപത്രം സമർപ്പിച്ചു. […]

Kozhikode

Mar 10, 2026, 3:51 am GMT+0000
കുഞ്ഞിനെയൊന്ന് നോക്കണേ..യുവാവിനോട് പറഞ്ഞ് യുവതി ട്രെയിനിലെ ശുചിമുറിയിലേക്ക്, പിന്നീട് മടങ്ങിവന്നില്ല;അന്വേഷണം

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി. കണ്ണൂർ – കോഴിക്കോട് – പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ യുവതി സഹയാത്രികന് സമീപം കുഞ്ഞിനെ ഇരുത്തി ശുചിമുറിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയില്ല. പരിഭ്രാന്തനായ യുവാവ് കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നിർത്തിയിട്ടിരുന്നപ്പോഴാണ് സംഭവം. ട്രെയിനിൽ കയറിയ യുവതി കുട്ടിയെ ഏൽപ്പിച്ച് ശുചിമുറിയിലേക്ക് പോയെങ്കിലും പിന്നീട് കണ്ടില്ല. ട്രെയിൻ പാലക്കാടേക്ക് പുറപ്പെട്ടിട്ടും […]

Kozhikode

Mar 10, 2026, 3:39 am GMT+0000
നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചു; കാട്ടിലെപ്പീടികയിൽ  പുലർച്ചെ ബസ്സപകടം, നിരവധി പേർക്ക് പരിക്ക്

ചേമഞ്ചേരി: ദേശീയപാതയിൽ കാട്ടിലെപ്പീടികയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഇരു ബസുകളിലെയും ഡ്രൈവർമാർ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. […]

Kozhikode

Mar 10, 2026, 3:22 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.യൂറോളജി വിഭാഗം ഡോ.ആദിത്യ ഷേണായ് 12.30 pm to 1.30 pm 2.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm 6.00pm 3.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to 6.00 PM 4.ഉദര രോഗവിഭാഗം ( ഗ്യാസ്ട്രോ എൻട്രോളജി) ചൊവ്വ (4:00 pm to 5:00 pm) 5.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9:30 AM to 12:30 PM 6.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30 AM to […]

Kozhikode

Mar 9, 2026, 2:35 pm GMT+0000
കൊയിലാണ്ടിയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) കൊയിലാണ്ടി നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണനാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. കൊയിലാണ്ടിയുടെ വികസന മുരടിപ്പിന് ഉത്തരവാദികൾ എൽ.ഡി.എഫും യു.ഡി.എഫുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം എൻ.ഡി.എ കൺവീനർ വായനാരി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബിനീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, […]

Kozhikode

Mar 9, 2026, 2:17 pm GMT+0000