കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.യൂറോളജി വിഭാഗം ഡോ.ആദിത്യ ഷേണായ് 12.30 pm to 1.30 pm 2.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm 6.00pm 3.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to 6.00 PM 4.ഉദര രോഗവിഭാഗം ( ഗ്യാസ്ട്രോ എൻട്രോളജി) ചൊവ്വ (4:00 pm to 5:00 pm) 5.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9:30 AM to 12:30 PM 6.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30 AM to […]

Kozhikode

Mar 9, 2026, 2:35 pm GMT+0000
കൊയിലാണ്ടിയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) കൊയിലാണ്ടി നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണനാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. കൊയിലാണ്ടിയുടെ വികസന മുരടിപ്പിന് ഉത്തരവാദികൾ എൽ.ഡി.എഫും യു.ഡി.എഫുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം എൻ.ഡി.എ കൺവീനർ വായനാരി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബിനീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, […]

Kozhikode

Mar 9, 2026, 2:17 pm GMT+0000
സീനിയർ ചേംബർ ഇൻ്റർനാഷണൽ ദേശീയ ഉപാധ്യക്ഷനായി സി.കെ. ലാലു ചുമതലയേറ്റു

കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ദേശീയ ഉപാധ്യക്ഷനായി കൊയിലാണ്ടി ലീജിയൺ അംഗം സീനിയർ പി.പി.എഫ് സി.കെ. ലാലു ചുമതലയേറ്റു. മാർച്ച് 8-ന് ബാംഗ്ലൂരിലെ വിജയനഗറിൽ നടന്ന കൺവെൻഷനിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

Kozhikode

Mar 9, 2026, 2:11 pm GMT+0000
‘സ്വതന്ത്ര ശബ്ദം’ മാസിക പുനഃപ്രസിദ്ധീകരിച്ചു; പ്രകാശനം ലോക വനിതാ ദിനത്തിൽ

വടകര: പ്രമുഖ കവയിത്രി അജിത മുക്കാളിയുടെ നേതൃത്വത്തിലുള്ള ദേശശബ്ദം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ‘സ്വതന്ത്ര ശബ്ദം’ മാസിക പുനഃപ്രസിദ്ധീകരിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് വടകരയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ രാജാറാം തൈപ്പള്ളി മാസികയുടെ പ്രകാശനം നിർവഹിച്ചു. രാജൻ അരുണാലയമാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത്. പുതുമുഖ കവികൾക്ക് അവസരം നൽകിക്കൊണ്ട് 1001 കവിതകളുടെ സമാഹാരമായ ‘1001 നക്ഷത്രങ്ങൾ’ എന്ന പുസ്തകം […]

Kozhikode

Mar 9, 2026, 1:56 pm GMT+0000
ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചു; പയ്യോളിയിൽ ക്വാർട്ടേഴ്സ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

പയ്യോളി: നഗരസഭയിലെ മുപ്പതാം ഡിവിഷനിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്കെതിരെ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം കാരണം കാണിക്കൽ നോട്ടീസ് നൽകി. ചൊറിയൻചാൽ പ്രദേശത്ത് വാടക ക്വാർട്ടേഴ്സുകൾ നടത്തുന്ന കുഞ്ഞാന്തട്ട മറിയത്തിന് (75) എതിരെയാണ് നടപടി. ക്വാർട്ടേഴ്സുകളിലെ കക്കൂസ് ടാങ്ക് പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും മലിനജല കുഴികൾ ഇല്ലാത്തതിനാൽ കൊതുകുകൾ പെരുകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ആരോഗ്യ വിഭാഗം കണ്ടെത്തി. നേരത്തെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ കാരണം […]

Kozhikode

Mar 9, 2026, 1:48 pm GMT+0000
കീഴരിയൂരിൽ ജനപ്രതിനിധി സ്വീകരണവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു

കീഴരിയൂർ: കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധി സ്വീകരണവും വനിതാ ദിനാചരണവും സമുചിതമായി ആഘോഷിച്ചു. ‘നമ്മുടെ കീഴരിയൂർ’ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.ജി. ബൽരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശിഷ്ടാതിഥികളെ ഫൗണ്ടേഷൻ കോർഡിനേറ്റർ ഇടത്തിൽ രാമചന്ദ്രൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ബാബു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ അംഗങ്ങളായ മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. വേലായുധൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി […]

Kozhikode

Mar 9, 2026, 12:31 pm GMT+0000
വയനാട്ടിലേക്ക് 10 ലക്ഷം രൂപയുടെ ഫർണീച്ചറുമായി പോയ സ്നേഹ വണ്ടിക്ക് എന്ത് സംഭവിച്ചു? യൂത്ത് കോൺഗ്രസ് വിശദീകരണം ഇങ്ങനെ

കൊച്ചി: മുണ്ടക്കൈ-ചൂരൽമല സ്വദേശികളുടെ പുനരധിവാസത്തിനായി വയനാട്ടിൽ യൂത്ത് കോൺഗ്രസ് പണിയുന്ന 50 വീട്ടിലേക്ക് ഫർണിച്ചർ കൊടുക്കാൻ ബിരിയാണി ചലഞ്ച് നടത്തി 10 ലക്ഷം രൂപ പിരിച്ചു. പിരിച്ച 10 ലക്ഷം രൂപയ്ക്ക് ഫർണിച്ചറുമായി കോതമംഗലത്ത് നിന്ന് ഒരു വണ്ടി വയനാട്ടേക്ക് പോയി. ഒന്നര വർഷമായിട്ടും ആ വണ്ടി വയനാട്ടിൽ എത്തിചേർന്നിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു പ്രചാരണം നടക്കുകയാണ്. സ്നേഹ വണ്ടി എവിടെയാണ് അപ്രത്യക്ഷമായതെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. എന്നാൽ, സ്നേഹ വണ്ടി ഇടയ്ക്ക് […]

Kozhikode

Mar 9, 2026, 12:22 pm GMT+0000
ലൈബ്രറി കൗൺസിൽ ശില്പശാല നടത്തി

പയ്യോളി: ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യോളി, തിക്കോടി മേഖലകളിലെ ലൈബ്രറി ഭാരവാഹികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൗൺസിൽ അംഗീകാരമുള്ള ഗ്രന്ഥശാലകളിലെ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം കെ. രാമകൃഷ്ണൻ നിർവഹിച്ചു. പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം. അഷ്‌റഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു. ലൈബ്രറികളിലെ ആധുനികവൽക്കരണം എന്ന വിഷയത്തിൽ താലൂക്ക് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജയരാജ് വടക്കയിലും, […]

Kozhikode

Mar 9, 2026, 11:18 am GMT+0000
മൂടാടി തരിശുരഹിതമാക്കാൻ ‘പൊൻകതിർ’; വിത്തിടൽ ഉത്സവം നടന്നു

മൂടാടി: ഗ്രാമപഞ്ചായത്തിനെ തരിശുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘പൊൻകതിർ’ പദ്ധതിക്ക് ആവേശകരമായ തുടക്കമായി. ചാലി ചാക്കര തോട് കടന്നുപോകുന്ന കേട്ടയകത്ത് പാടശേഖരത്തിലെ ചാത്തമ്പത്ത് താഴയിൽ, വർഷങ്ങളായി തരിശുകിടന്ന പാടത്താണ് യന്ത്രസഹായത്തോടെ നിലമൊരുക്കി വിത്തിട്ടത്. പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളെയും ഈ പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് പൊൻകതിർ പദ്ധതി. നിലമൊരുക്കുന്നതിനും കൊയ്ത്തിനുമുള്ള കൂലി ചെലവിന്റെ 50 ശതമാനം ഗ്രാമപഞ്ചായത്ത് നേരിട്ട് വഹിക്കും. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് കാർഷിക കർമ്മസേന വഴി തവിട് […]

Kozhikode

Mar 9, 2026, 11:09 am GMT+0000
പുതിയ മെമു വണ്ടികളില്ല, മലബാറിനോട് കടുത്ത അവഗണന; പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു

കണ്ണൂർ: മെമു വണ്ടികൾ നൽകാതെ മലബാറിനോട് റെയിൽവേയുടെ അവഗണന. കൊല്ലം ഡിപ്പോയ്ക്ക് 12 കോച്ച് മെമു വണ്ടി നൽകി. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു ഓടിക്കാൻ നിർദേശവും എത്തിക്കഴിഞ്ഞു. എന്നാൽ കണ്ണൂർ-മംഗളൂരു 132 കിലോമീറ്ററിൽ ഒരു മെമു പോലും അനുവദിച്ചില്ല. ഒൻപത് മണിക്കൂർ കണ്ണൂരിൽ വന്നുനിൽക്കുന്ന ഷൊർണൂർ-കണ്ണൂർ മെമു മംഗളൂരുവിലേക്ക് നീട്ടാൻ ശുപാർശ ഉണ്ടായെങ്കിലും നടപ്പായില്ല. പാലക്കാട് മെമു ഷെഡ് വിപുലീകരിച്ചാൽ കൂടുതൽ മെമു വരുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചിരുന്നു. 25 കോച്ചുകൾ (റേക്ക്) വരെ അറ്റകുറ്റപ്പണി […]

Kozhikode

Mar 9, 2026, 7:46 am GMT+0000