കുറ്റിയാടി: കുറ്റിയാടി–കള്ളാട് റോഡരികിൽ മരത്തടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തി. ഇന്ന് രാവിലെ ബൈക്കിലെത്തിയ ഒരാൾ റോഡരികിൽ സംശയാസ്പദമായ രീതിയിൽ പൊതി ഒളിപ്പിക്കുന്നത് സമീപവാസിയായ സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടതാണ് വൻ ലഹരിമരുന്ന് വേട്ടയ്ക്ക് വഴിയൊരുക്കിയത്. സ്ത്രീ നൽകിയ വിവരമനുസരിച്ച് കുറ്റിയാടി ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടനും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചെറിയ കവറുകളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. റോഡരികിൽ മുറിച്ചിട്ടിരുന്ന വലിയ മരത്തടികൾക്ക് പിന്നിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. തുടർന്ന് കുറ്റിയാടി […]
Kozhikode
