വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ

നാദാപുരം: വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയും ഷാജി-രജിഷ ദമ്പതികളുടെ മകളുമായ ജ്യുവൽ ലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീടിന്റെ ടെറസിലെ ഇരുമ്പ് കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Kozhikode

Nov 11, 2026, 8:15 am GMT+0000
മിൽമ നെയ്യ് വാങ്ങുന്നതിൽ വിജിലൻസ് ഇന്നോ നാളെയോ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മറുപടി നൽകും

തിരുവനന്തപുരം: മിൽമ നെയ്യ് വാങ്ങുന്നതിൽ വിജിലൻസ് ഇന്നോ നാളെയോ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മറുപടി നൽകും. നെയ്യ് ക്രമക്കേടിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ, മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിൽ ബോർഡ്, വിജിലൻസ് ക്ലീയറൻസ് തേടിയിരുന്നു. ദേവസ്വം ബോർഡിന് നെയ്യ് നൽകുന്ന വിലയിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. മിൽമയിൽ നിന്ന് നെയ്യ് വാങ്ങണ്ട എന്ന് ദേവസ്വം ബോർഡ് തിരുമാനിച്ചിരുന്നെങ്കിലും അത് തെറ്റാണെന്ന് അന്ന് തന്നെ വിശദീകരിച്ചതാണ്. അങ്ങനെയൊരു തീരുമാനമൊന്നും […]

Kozhikode

Nov 11, 2026, 6:45 am GMT+0000
വാഴക്കുലയ്ക്കുള്ളിൽ എംഡിഎംഎ കടത്ത്: പിടിയിലായ ഹരികൃഷ്ണൻ ധനേഷിന്റെ സ്ഥിരം കാര്യർ, കൂടുതൽപേർ ഉടൻ പിടിയിലാകുമെന്ന് സൂചന

കൊച്ചി: വാഴക്കുലയ്ക്ക് ഉള്ളിൽ എംഎഡിഎംഎ കടത്തിയ കേസിൽ പ്രതി ധനേഷിന്റെ ലഹരി ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ. പിടിയിലായ ഹരികൃഷ്ണൻ, ധനേഷിന്റെ സ്ഥിരം കാര്യർ. ധനേഷ് ലഹരി കൈമാറിയിരുന്ന ചിലരെ കുറിച്ച് വിവരം ലഭിച്ചു. കൂടുതൽപേർ ഉടൻ പിടിയിലാകുമെന്നാണ് സൂചന. ഹരികൃഷ്ണനെയും ധനേഷിനെയും ഉടൻ കസ്റ്റഡിയിൽ വാങ്ങും. ബെംഗളൂരുവും മൈസൂരും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. 2023 മുതലാണ് വാഴക്കുലയിൽ ഒളിപ്പിച്ച് ധനേഷ് എസ് നായർ എംഡിഎംഎ കടത്ത് തുടങ്ങിയത്. കർണാടകയിൽ ആറ് ഏക്കർ വാഴത്തോട്ടമുണ്ട് ധനേഷിന്. സ്വന്തമായും […]

Kozhikode

Nov 11, 2026, 5:53 am GMT+0000
റൂട്ട് കനാൽ ചികിത്സയ്ക്കിടെ പെൺകുട്ടിയുടെ വയറ്റിൽ സൂചി കുടുങ്ങി: സ്വകാര്യ ക്ലിനിക്കിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസ്

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനിക്ക് റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപയോഗിച്ച ഉപകരണത്തിന്റെ സൂചി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ 2 ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.ലീലാ കൃഷ്ണൻ, ക്ലിനിക് ഉടമ കൂടിയായ ഡോ.രഹ്ന എന്നിവർക്കെതിരെയാണ് കേസ്. അരുവിക്കര തെക്കണത്ത് സ്വദേശിനിയായ 17വയസ്സുകാരിക്കാണു ദുരനുഭവമുണ്ടായത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞമാസം 31ന് റൂട്ട് കനാൽ ചികിത്സയ്ക്കിടെ സൂചി പെൺകുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിട്ടും ക്ലിനിക് അധികൃതർ […]

Kozhikode

Nov 11, 2026, 5:12 am GMT+0000
വടകര ലിങ്ക് റോഡിലെ സ്വകാര്യബസുകൾ ഡിസംബർ 1 മുതൽ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റും

വടകര : നഗരത്തിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി വടകര ലിങ്ക് റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകൾ ഡിസംബർ ഒന്നുമുതൽ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റാൻ തീരുമാനിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനമെടുത്തത്. പയ്യോളി, പേരാമ്പ്ര, കൊയിലാണ്ടി, കോട്ടക്കൽ, കൊളാവിപ്പാലം റൂട്ടുകളിലെ ബസുകളാണ് ഡിസംബർ മുതൽ പഴയ സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. ​നേരത്തെ രണ്ടുതവണ ബസുകൾ മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും ബസ്സുടമകളുടെയും തൊഴിലാളികളുടെയും പ്രതിഷേധവും പണിമുടക്കും […]

Kozhikode

Nov 11, 2026, 4:32 am GMT+0000
ഇരവിപുരത്ത് 26 കാരി ഭർതൃ വീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് കുടുംബം: വിവരം അറിയിച്ചത് 4 മണിക്കൂർ കഴിഞ്ഞ്

കൊല്ലം: ഇരവിപുരത്ത് 26 കാരി ഭർതൃ വീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് മരിച്ച സായയുടെ കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് റിഹാനി ഷാജിയുടെ പ്രതികരണം. മരണം നടന്ന് 4 മണിക്കൂറിനു ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. സയയുടെ ലാപ്ടോപ്പും ഒരു ഡയറിയും നഷ്ടമായെന്നും ലാപ്ടോപ്പിലും ഡയറിയിലും തെളിവുകൾ ഉണ്ടെെന്നും മാതാവ്. ഇവ രണ്ടും ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകാം. വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് പോലും അഫ്സൽ വിലക്കിയിരുന്നു. സായ മരിച്ച് 11 ദിവസത്തിനു ശേഷമാണ് […]

Kozhikode

Nov 11, 2026, 1:57 am GMT+0000
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ തീയതികളില്‍ നടക്കും. എല്‍പി ക്ലാസുകള്‍ക്ക് 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാകും പരീക്ഷ. 18-ാം തിയതിയാണ് സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുക. അവധി കഴിഞ്ഞ് ഡിസംബര്‍ 28നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുക

Kozhikode

Nov 11, 2026, 1:53 am GMT+0000
മന്ത്രിസഭാ യോഗം ഇന്ന് ചേരും; വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും

തിരുവനന്തപുരം: വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിലുള്ള ഭിന്നതയ്ക്കിടെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈദ്യുതി വിവാദത്തിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലുകളിൽ മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി കരാർ വിവാദം മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നുണ്ടാകും. GNA-യിൽ നിന്ന് വൈദ്യുതി വാങ്ങാനുളള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയതോടെ രാഷ്ട്രീയ വിജയമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം ആരോപണം മുറുക്കുന്നത്. മുഖ്യമന്ത്രി […]

Kozhikode

Nov 11, 2026, 1:50 am GMT+0000
കൊച്ചിയിൽ പൊലീസിന് നേരെ വീണ്ടും ആക്രമണം; ലക്കുകെട്ട അവസ്ഥയിലായ യുവാവ് പൊലീസുകാരൻറെ കൈ കടിച്ച് മുറിച്ചു

കൊച്ചി: കൊച്ചിയിൽ പൊലീസിന് നേരെ വീണ്ടും ആക്രമണം. പൊലീസുകാരൻറെ കൈ യുവാവ് കടിച്ച് മുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് പിടിയിലായത്. കടിയേറ്റത് നോർത്ത് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിനാണ്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം. ലഹരി ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു യുവാവ്. ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇക്ബാലിൻറെ പരാക്രമം. ഇഖ്ബാലിനെ പിടികൂടിയത് നോർത്ത് പാലത്തിന് സമീപത്ത് നിന്നാണ്. ഇതിനിടെ കൊച്ചിയിൽ എസ്ഐക്ക് നേരെയും ആക്രമണം ഉണ്ടായി. കൊല്ലം സ്വദേശി അജ്മലാണ് പിടിയിലായത്. ഇന്ദിരാഗാന്ധി ആശുപത്രിയിൽ അജ്മൽ ബഹളം […]

Kozhikode

Nov 10, 2026, 1:15 pm GMT+0000
കൊച്ചിയിലെ ഡി ജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് തിരിച്ചടി; ഫീസ് അടച്ച് ഹോട്ടലിന് പുലർച്ചെ 3 മണിവരെ പ്രവർത്തിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ ഡി ജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് തിരിച്ചടി. പൊലീസ് നോട്ടീസുകൾ റദ്ദാക്കി ഹൈക്കോടതി. ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല. ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണം. ശബ്ദമലിനീകരണമുണ്ടെങ്കിൽ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി. റാഡിസൺ ബ്ലൂ ഹോട്ടലിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഫീസ് അടച്ച് ഹോട്ടലിന് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ബാർ ഹോട്ടലുകൾ 12 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നായിരുന്നു പൊലീസ് നോട്ടീസ്. 15 ദിവസത്തിൽ കൂടുതൽ […]

Kozhikode

Nov 10, 2026, 1:12 pm GMT+0000