പ്രവാസി ലീഗ് നേതാവ് ഹാഷിം കോയ തങ്ങൾ അന്തരിച്ചു

തിക്കോടി: പ്രവാസി ലീഗ് നേതാവ് തിക്കോടി അങ്ങാടിയിലെ വൈദ്യരകത്ത് ഹഫ്സാന മൻസിലിൽ വി. ഹാഷിം കോയ തങ്ങൾ അന്തരിച്ചു. ഭാര്യ ഹഫ്സത്താണ്. മക്കൾ: ഉസ്ബാന, ഹാഫിസ്, ഹാഷിഫ്, ഹാമില, ഹൻസാന, ഹസീബ. മരുമക്കൾ: സിറാജ് (കോട്ടക്കൽ), ജസീർ (പെരിങ്ങത്തൂർ), മനാസ് (കോഴിക്കോട്), ഷാദ് (കോഴിക്കോട്). അസ്മ, സുഹറ, ആയിഷാബി, ഹഫ്സത്ത് ബീവി, സൈബു കോയ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1:30-ന് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Kozhikode

Mar 7, 2026, 5:09 am GMT+0000
മൂടാടിയിലെ വടക്കെ പുളിയുള്ള കണ്ടി ജാനു അന്തരിച്ചു.

മൂടാടി: തെരുവിലെ വടക്കെ പുളിയുള്ള കണ്ടി ജാനു (87) അന്തരിച്ചു. പരേതനായ പി.പി. കേളുവിന്റെ ഭാര്യയാണ്. മക്കൾ: രാഘവൻ വി.ടി (റിട്ട: വാട്ടർ അതോറിറ്റി), ഹരിദാസൻ ടി.കെ (റിട്ട: ജോയിന്റ് ആർ.ടി.ഒ), ലക്ഷ്മി (അത്തോളി), ശ്രീനിവാസൻ ടി.കെ (വൈശാലി ജ്വല്ലറി ബാലുശ്ശേരി), ശ്രീജ ടി.കെ (അധ്യാപിക പാലോറ എച്ച്.എസ്.എസ്). മരുമക്കൾ: പി.കെ. സോമൻ (അത്തോളി), സുരേഷ് ബാബു (റിട്ട: എച്ച്.എം മുടാടി സൗത്ത് എൽ.പി സ്കൂൾ), ഭാനുമതി, ഇന്ദിര, നിഷ. വി.ടി. ഗോപാലൻ, ശാരദ, നാരായണി, ലീല […]

Kozhikode

Mar 7, 2026, 4:36 am GMT+0000
മൊബൈൽഫോൺ വീട്ടുകാർ നന്നാക്കിയില്ല; വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

കുമ്പള: മൊബൈൽഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയിൽ. കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തിൽ എം.ഡി. പൂജ (17) ആണ് മരിച്ചത്. മംഗളൂരുവിൽ പി.യു.സി. വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകീട്ട് താൻ എലിവിഷം കഴിച്ചതായി വീട്ടുകാരോട്‌ പറഞ്ഞിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ല. ഇടയ്ക്കിടെ എലിവിഷത്തിന്റെ കാര്യം പറഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കുന്നതിനാലായിരുന്നു വീട്ടുകാർ ഗൗരവത്തിലെടുക്കാതിരുന്നത്. രാത്രി ഏറെ വൈകി പെൺകുട്ടി അവശയായതോടെയാണ് ദേർളക്കട്ടയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കുറച്ചുദിവസം മുൻപ് പൂജ […]

Kozhikode

Mar 7, 2026, 4:29 am GMT+0000
കൊയിലാണ്ടി-നടുവണ്ണൂർ പാതയിൽ ചെറോൽപ്പുഴ പാലം അപകടാവസ്ഥയിൽ; നടപടിയില്ലാതെ അധികൃതർ

കൊയിലാണ്ടി: കൊയിലാണ്ടി-നടുവണ്ണൂർ റോഡിൽ ഒറ്റക്കണ്ടത്തിനും ഊരള്ളൂരിനും ഇടയിലുള്ള ചെറോൽപ്പുഴ (ചെറയിൽ പുഴ) പാലം അതീവ അപകടാവസ്ഥയിൽ. വർഷങ്ങൾ പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പൂർണ്ണമായും തുരുമ്പെടുത്ത നിലയിലാണ്. പലയിടത്തും കമ്പികൾ തൂങ്ങിനിൽക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് മുത്താമ്പി വൈദ്യരങ്ങാടി-നടുവണ്ണൂർ റോഡ് നവീകരിച്ചിരുന്നെങ്കിലും, ഈ പാലം മാത്രം പുതുക്കിപ്പണിയാൻ അധികൃതർ തയ്യാറായില്ല. കൊയിലാണ്ടിയിൽ നിന്ന് ഊരള്ളൂർ വഴി നടുവണ്ണൂരിലേക്കും പേരാമ്പ്രയിലേക്കും നൂറുകണക്കിന് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. […]

Kozhikode

Mar 7, 2026, 4:27 am GMT+0000
കാവിലുംപാറയിൽ ജലസംഭരണി എന്നുവരും…

കുറ്റ്യാടി : ആകെയുള്ള 108 കിലോമീറ്ററിൽ 71 കിലോമീറ്റർ റോഡ് കുഴിച്ച് പൈപ്പിട്ടു. വീടുകളിൽ ടാപ്പുകൾ സ്ഥാപിച്ചു. പക്ഷേ, ടാങ്ക്നിർമാണം കടലാസിൽത്തന്നെ. കാവിലുംപാറയിലെ ജൽജീവൻ പദ്ധതിയുടെ സ്ഥിതിയാണിത്. ടാങ്ക് നിർമിക്കാതെ വെള്ളംകിട്ടില്ല. ടാങ്ക് എപ്പോൾ നിർമിക്കുമെന്നതിൽ വ്യക്തതയുമില്ല. ടാങ്ക് നിർമിക്കാനായി ഓടങ്കാട് എന്ന സ്ഥലത്ത് പഞ്ചായത്ത് സ്ഥലംവാങ്ങി നൽകിയിട്ട് വർഷങ്ങളായി. പെരുവണ്ണാമൂഴിയിൽനിന്ന് മരുതോങ്കര പഞ്ചായത്തിലെ ചെക്കുറ മലയിൽ സ്ഥാപിക്കുന്ന ടാങ്കിലേക്ക് വെള്ളമെത്തിച്ച്, അവിടെനിന്ന് കാവിലുംപാറ പഞ്ചായത്തിലെ ഓടങ്കാടിലെ ടാങ്കിലെത്തിച്ചശേഷം വീടുകളിലേക്ക് വിതരണംചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, പെരുവണ്ണാമൂഴിയിൽനിന്ന് വെള്ളമെത്തിക്കാനുള്ള […]

Kozhikode

Mar 7, 2026, 4:24 am GMT+0000
യുവമോർച്ച ഡി.ഡി.ഇ. ഓഫീസിലേക്ക് മാർച്ച് നടത്തി

കോഴിക്കോട് : യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ. ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എൽ.പി. സ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ബാരിക്കേഡ് വെച്ച് തടഞ്ഞതിനാൽ ഡി.ഡി.ഇ. ഓഫീസിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന യുവമോർച്ച പ്രവർത്തകർ ഡി.ടി.പി.സി. ഓഫീസിന്റെ പ്രവേശനകവാടം തള്ളിത്തുറന്ന് അതുവഴി പ്രവർത്തകർ ഡി.ഡി.ഇ. ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. ഇവരെ പോലീസ് അറസ്റ്റുചെയ്തു. യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാപ്രസിഡന്റ് എം. വിജിത്ത്, വൈസ് പ്രസിഡന്റ് റിബിത്ത്, മറ്റ് നേതാക്കളായ കെ. ശരത്, പി.എം. […]

Kozhikode

Mar 7, 2026, 4:22 am GMT+0000
വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സൺഷെയ്ഡ് പൊളിച്ചുതുടങ്ങി

കോഴിക്കോട് : വലിയങ്ങാടിയിലെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നുവീണ് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ കെട്ടിടം പൊളിക്കാനുള്ള പ്രാരംഭനടപടികൾ തുടങ്ങി. ഇതിന്റെ ആദ്യഘട്ടമെന്നോണം അന്ന് തകർന്നുവീണ സൺഷെയ്ഡിന്റെ ബാക്കി ഭാഗങ്ങൾകൂടി പൊളിച്ചുതുടങ്ങി. കെട്ടിടത്തിന്റെ താഴത്തെനിലയിൽ ആറ് ഗോഡൗണുകളിലായി സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. പഞ്ചസാരയും വിവിധ ഭക്ഷ്യധാന്യങ്ങളും ബേക്കറി പലഹാരനിർമാണത്തിന് ആവശ്യമായ വിവിധ ധാന്യപ്പൊടികളുമാണ് ഗോഡൗണിലുള്ളത്. അപകടം നടന്ന ഫെബ്രുവരി 23-നുതന്നെ ഇവിടം പൂട്ടി സീൽചെയ്തിരുന്നു. ഈ ചരക്ക് പുറത്തേക്ക് എടുക്കുന്നതിന് അവശേഷിക്കുന്ന സൺഷെയ്ഡിന്റെ ബലക്ഷയം […]

Kozhikode

Mar 7, 2026, 4:18 am GMT+0000
നഴ്‌സുമാരുടെ സമരത്തിന് വിജയം; അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ തീരുമാനം, ഉത്തരവിറക്കി തൊഴിൽ വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സർക്കാർ. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്‌സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. 800 കിടക്കകൾക്ക് മുകളിലുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. തുല്യ ജോലിക്ക് തുല്യ വേതനം ഉൾപ്പടെ നിരവധി ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി […]

Kozhikode

Mar 7, 2026, 4:05 am GMT+0000
മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

  തിരുവന്തപുരം: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍ ഗ്രീന്‍ കാര്‍ ഓഫ് ദി […]

Kozhikode

Mar 7, 2026, 3:59 am GMT+0000
മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

തിരുവന്തപുരം: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍ ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ […]

Kozhikode

Mar 7, 2026, 3:49 am GMT+0000