മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

തിരുവന്തപുരം: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍ ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ […]

Kozhikode

Mar 7, 2026, 3:49 am GMT+0000
കുഞ്ഞു കവികളായി പള്ളിക്കരയിലെ ഒന്നാം ക്ലാസുകാർ; ‘മഞ്ചാടിമണികൾ’ പ്രകാശനം ചെയ്തു

പള്ളിക്കര: കുഞ്ഞു മനസിലെ വലിയ ചിന്തകളും കവിതകളുമായി പള്ളിക്കര എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ. ഈ കൊച്ചു മിടുക്കന്മാർ രചിച്ച കവിതകളുടെ സമാഹാരമായ ‘മഞ്ചാടിമണികൾ’ എന്ന പുസ്തകം വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. മേലടി എ.ഇ.ഒ ശ്രീ. ഹസീസ് മാസ്റ്റർ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ വലിയ സഹായമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. രാജേഷ് കളരിയുള്ളതിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പ്രകാശനം ചെയ്ത […]

Kozhikode

Mar 7, 2026, 3:41 am GMT+0000
മണിയൂർ എളമ്പിലാട് പോടിയേരി ക്ഷേത്രോത്സവം മാർച്ച് ഏഴിന് തുടങ്ങും

മണിയൂർ: എളമ്പിലാട് പോടിയേരി ശ്രീ പരദേവത കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് ഏഴ് മുതൽ പതിനൊന്ന് വരെ വിവിധങ്ങളായ ആചാര പരിപാടികളോടെയും കലാസന്ധ്യകളോടെയും ആഘോഷിക്കും. ഏഴാം തീയതി വൈകുന്നേരം നടക്കുന്ന പ്രഭാഷണത്തോടെ ഉത്സവത്തിന് തുടക്കമാകും. തുടർന്ന് നൃത്തരാവും രാത്രിയിൽ ‘ആഹ്ലാദം’ എന്ന നാടകവും അരങ്ങേറും. എട്ടാം തീയതി വൈകുന്നേരം ഡാൻസ് നൈറ്റും തുടർന്ന് കണ്ണൂർ വടക്കൻസ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ഉണ്ടായിരിക്കും. ഒമ്പതാം തീയതി രാത്രി നട്ടത്തിറ ചടങ്ങുകൾ നടക്കും. ഉത്സവത്തിന്റെ പ്രധാന ദിനമായ പത്താം […]

Kozhikode

Mar 7, 2026, 3:27 am GMT+0000
കൊയിലാണ്ടി അരങ്ങാടത്ത് സജീഷ് അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് ഇ.എം.എസ് കോർണറിന് സമീപം ചാലിൽ പറമ്പിൽ സജീഷ് (സിന്ധു – 50) അന്തരിച്ചു. പരേതനായ ചോയിയുടെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ശ്രീജ. അർജുൻ സജീഷ്, അഭിന എസ്. സജീഷ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സരള, സരോജിനി, സബിത.

Kozhikode

Mar 7, 2026, 3:20 am GMT+0000
കൊയിലാണ്ടിയിൽ ബസ് തട്ടി മധ്യവയസ്കൻ മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിൽ ബസ് തട്ടി മധ്യവയസ്കൻ മരണപ്പെട്ടു. കുപ്പാം പുറത്ത് ഗഫൂർ (55) ആണ് മരിച്ചത്. പരേതരായ മൂസയുടെയും ഖദീജയുടെയും മകനാണ്. സഹോദരിമാർ: ഫാത്തിമ (മന്ദംകാവ്), സക്കീന (കുറുവങ്ങാട്)

Kozhikode

Mar 6, 2026, 4:51 pm GMT+0000
താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയായ പച്ചക്കറി വ്യാപാരി മരിച്ചു. കൊയിലാണ്ടി പയറ്റുവളപ്പിൽ മങ്കൂട്ടുകര എം.കെ. കുമാരൻ (75) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ […]

Kozhikode

Mar 6, 2026, 3:53 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00 pm to 5:00pm 2.ഗൈനക്കോളജി വിഭാഗം ഡോ. ശ്രീലക്ഷ്മി ശനി 3.30 pm to 4.30 pm 3.ചർമ്മ രോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൾ അസീസ് 10 am to 12pm ഡോ : മുംതാസ് 2.30 pm to 3.30 pm 4.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to 12:30 pm 5.എല്ലു രോഗ വിഭാഗം ഡോ. റിജു കെ പി […]

Kozhikode

Mar 6, 2026, 12:52 pm GMT+0000
സ്പാ ഉടമയെ കെട്ടിയിട്ട് കവർച്ച; ജീവനക്കാരിയും ട്രാൻസ്ജൻഡറുകളും അടക്കം പിടിയിൽ

തൃശ്ശൂർ: കണിമംഗലം സ്വദേശിനിയായ സ്പാ ഉടമയെ വീട്ടിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ സൂസന്നാ എയ്ഞ്ചൽ (22), സ്റ്റീഫൻരാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25), ഡെയ്‌സി (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സ്പാ ഉടമയുടെ അഞ്ചു മൊബൈൽഫോണുകളും ഒരു പവന്റെ ആഭരണങ്ങളും വീട്ടിലെ അലമാരയിലുണ്ടായിരുന്ന 42,000 രൂപയും കവർന്നു. ഇതിനു പുറമേ ഗൂഗിൾപേ വഴി ഭീഷണിപ്പെടുത്തിയും മർദിച്ചും 20,000 […]

Kozhikode

Mar 6, 2026, 11:13 am GMT+0000
മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; വടിയെടുത്ത് തലയ്ക്കടിച്ചു, ആക്രമണം മദ്യലഹരിയിൽ

ഷൊർണൂർ: കൂനത്തറ ആരിയങ്കാവിനുസമീപം മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ്‌ (63) മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാത്രിയാണ് മരണം. സംഭവത്തിൽ മകൻ മനോജ് റിമാൻഡിലാണ്. അച്ഛനും മകനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് വീടിനകത്തുണ്ടായിരുന്ന വടിയെടുത്ത് മകൻ മനോജ് തലയ്ക്കടിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ് ഉണ്ണിക്കൃഷ്ണൻ വീണപ്പോൾ മനോജ് തന്നെയാണ് സഹോദരനെ വിളിച്ചറിയിച്ചത്. സഹോദരനാണ് ഉണ്ണിക്കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. […]

Kozhikode

Mar 6, 2026, 11:11 am GMT+0000
യുഡിഎഫ്-എൽഡിഎഫ് താരതമ്യ പരസ്യത്തിനെതിരെ പരാതി; വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: വിവിധ പത്രങ്ങളിലായി വന്ന യുഡിഎഫ്-എൽഡിഎഫ് ഭരണകാല താരതമ്യപരസ്യങ്ങൾക്കെതിരെ പരാതി. അധ്യാപകനായ ഷിനോ പി ജോസ് ആണ് പരാതിയുമായി രംഗത്തുവന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്. വായനക്കാരായ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരസ്യം എന്നാണ് ആരോപണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനങ്ങളെത്തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നും എൽഡിഎഫ് സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പിആർഡി വിഭാഗത്തെ ഉപയോഗിച്ചു എന്നും പരാതിയിലുണ്ട്. പിആർഡിക്കെതിരെയും എൽഡിഎഫ് കൺവീനർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആവശ്യം. ദേശാഭിമാനി, മാധ്യമം തുടങ്ങിയ നിരവധി […]

Kozhikode

Mar 6, 2026, 11:09 am GMT+0000