കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിൽ ബസ് തട്ടി മധ്യവയസ്കൻ മരണപ്പെട്ടു. കുപ്പാം പുറത്ത് ഗഫൂർ (55) ആണ് മരിച്ചത്. പരേതരായ മൂസയുടെയും ഖദീജയുടെയും മകനാണ്. സഹോദരിമാർ: ഫാത്തിമ (മന്ദംകാവ്), സക്കീന (കുറുവങ്ങാട്)
Kozhikode
കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിൽ ബസ് തട്ടി മധ്യവയസ്കൻ മരണപ്പെട്ടു. കുപ്പാം പുറത്ത് ഗഫൂർ (55) ആണ് മരിച്ചത്. പരേതരായ മൂസയുടെയും ഖദീജയുടെയും മകനാണ്. സഹോദരിമാർ: ഫാത്തിമ (മന്ദംകാവ്), സക്കീന (കുറുവങ്ങാട്)
Kozhikode
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയായ പച്ചക്കറി വ്യാപാരി മരിച്ചു. കൊയിലാണ്ടി പയറ്റുവളപ്പിൽ മങ്കൂട്ടുകര എം.കെ. കുമാരൻ (75) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ […]
Kozhikode
1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00 pm to 5:00pm 2.ഗൈനക്കോളജി വിഭാഗം ഡോ. ശ്രീലക്ഷ്മി ശനി 3.30 pm to 4.30 pm 3.ചർമ്മ രോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൾ അസീസ് 10 am to 12pm ഡോ : മുംതാസ് 2.30 pm to 3.30 pm 4.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to 12:30 pm 5.എല്ലു രോഗ വിഭാഗം ഡോ. റിജു കെ പി […]
Kozhikode
തൃശ്ശൂർ: കണിമംഗലം സ്വദേശിനിയായ സ്പാ ഉടമയെ വീട്ടിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ സൂസന്നാ എയ്ഞ്ചൽ (22), സ്റ്റീഫൻരാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25), ഡെയ്സി (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സ്പാ ഉടമയുടെ അഞ്ചു മൊബൈൽഫോണുകളും ഒരു പവന്റെ ആഭരണങ്ങളും വീട്ടിലെ അലമാരയിലുണ്ടായിരുന്ന 42,000 രൂപയും കവർന്നു. ഇതിനു പുറമേ ഗൂഗിൾപേ വഴി ഭീഷണിപ്പെടുത്തിയും മർദിച്ചും 20,000 […]
Kozhikode
ഷൊർണൂർ: കൂനത്തറ ആരിയങ്കാവിനുസമീപം മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ് (63) മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാത്രിയാണ് മരണം. സംഭവത്തിൽ മകൻ മനോജ് റിമാൻഡിലാണ്. അച്ഛനും മകനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് വീടിനകത്തുണ്ടായിരുന്ന വടിയെടുത്ത് മകൻ മനോജ് തലയ്ക്കടിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ് ഉണ്ണിക്കൃഷ്ണൻ വീണപ്പോൾ മനോജ് തന്നെയാണ് സഹോദരനെ വിളിച്ചറിയിച്ചത്. സഹോദരനാണ് ഉണ്ണിക്കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. […]
Kozhikode
തിരുവനന്തപുരം: വിവിധ പത്രങ്ങളിലായി വന്ന യുഡിഎഫ്-എൽഡിഎഫ് ഭരണകാല താരതമ്യപരസ്യങ്ങൾക്കെതിരെ പരാതി. അധ്യാപകനായ ഷിനോ പി ജോസ് ആണ് പരാതിയുമായി രംഗത്തുവന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്. വായനക്കാരായ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരസ്യം എന്നാണ് ആരോപണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനങ്ങളെത്തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നും എൽഡിഎഫ് സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പിആർഡി വിഭാഗത്തെ ഉപയോഗിച്ചു എന്നും പരാതിയിലുണ്ട്. പിആർഡിക്കെതിരെയും എൽഡിഎഫ് കൺവീനർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആവശ്യം. ദേശാഭിമാനി, മാധ്യമം തുടങ്ങിയ നിരവധി […]
Kozhikode
അങ്കമാലി: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി ജസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയകിനെ പോലീസ് പിടികൂടി. വാഗമണ്ണിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ ശക്തമായ റിപ്പോർട്ട് നൽകാൻ അന്വേഷണസംഘം തയ്യാറെടുക്കുന്നതിനിടെയാണ് നാടകീയമായി ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ […]
Kozhikode
കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ന്റെ അണിയറപ്രവർത്തകർക്കെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. ചിത്രത്തിന്റെ സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്, നിർമ്മാതാവ് വിപുൽ അമൃത് ലാൽ ഷാ എന്നിവർക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ ആബിദ് അലിയാണ് എറണാകുളം സി.ജെ.എം കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചത്. സിനിമയുടെ ടീസറിലൂടെയും ട്രെയിലറിലൂടെയും മതവിദ്വേഷം പ്രചരിപ്പിക്കാനും വർഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. രാജ്യത്തെ 85 ദശലക്ഷം അവിവാഹിതരായ ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിച്ച് മതം […]
Kozhikode
രാജ്യത്തെ എല്ലാ റിഫൈനറികളോടും ലിക്വിഡ് പെട്രോളിയം ഗ്യാസ് പരമാവധി ഉല്പാദിപ്പിക്കാന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്പറേഷന് എന്നീ മൂന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കു മാത്രമായി എല്‍പിജി ഉത്പാദനം പരിമിതപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്നതിനാല്‍ ക്രൂഡോയില്‍ വില ഉയരുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും പെട്രോളിയം മന്ത്രാലയം […]
Kozhikode
പത്തനംതിട്ട: ബെവ്കോ വെയർഹൗസിന് സമീപം പാർക്ക് ചെയ്തിരുന്ന ലോഡുമായി എത്തിയ ലോറിയിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ചു. സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിലായി. പത്തനംതിട്ട കൊടുന്തറ വെയർ ഹൗസിന് സമീപം നിർത്തിയിട്ട മദ്യ ലോഡിൽ നിന്നാണ് മദ്യക്കുപ്പികൾ മോഷ്ടിച്ച ഓമല്ലൂർ സ്വദേശി ജിജോ ആണ് പിടിയിലായത്. മദ്യക്കുപ്പികൾ ലോറിയിൽ നിന്നും മോഷ്ടിച്ച് സമീപത്തെ വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിൽ പ്രതികൾ ഒളിപ്പിച്ചു. വെയർഹൗസിന് സമീപം റോഡരികിലാണ് ലോഡുമായി വന്ന വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. മദ്യക്കുപ്പികൾ വാഹനങ്ങളിൽ നിന്നും മോഷ്ടിക്കുന്നത് ഇവിടെ […]
Kozhikode