എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ടു; പാങ്ങോട് സ്‌റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന്‍ സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കെ മുരളി ജയിക്കുമെന്നായിരുന്നു കമന്റ്. ഒരു മാധ്യമത്തിന്റെ ‘വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം’ എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു കമന്റിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും എസ്പിയുടെ ഉത്തരവില്‍ പറയുന്നു.   സംസ്ഥാനത്ത് ഏപ്രില്‍ […]

Kozhikode

Mar 26, 2026, 9:14 am GMT+0000
നിയമസഭാ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തമാകും; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവിൽ 985 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയിൽ 269 പേരുടെ പത്രികകൾ തള്ളിപ്പോയിരുന്നു. ഡമ്മി സ്ഥാനാർഥികളും പത്രിക പിൻവലിച്ചു തുടങ്ങി. വൈകുന്നേരത്തോടെ മാത്രമേ വിമതർ എത്ര പേരുണ്ട്, അപരന്മാർ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, […]

Kozhikode

Mar 26, 2026, 9:06 am GMT+0000
ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചതിന് മർദനം; കാൽ ചവിട്ടിയൊടിച്ചു, വാരിയെല്ല് പൊട്ടി; ഭർത്താവ് അറസ്റ്റിൽ

കഴക്കൂട്ടം: ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചെന്ന കാരണത്താൽ ഭാര്യയെ ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ. ചെമ്പഴന്തി കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്‌ (28) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ചേങ്കോട്ടുകോണം ഷംനാദ് മൻസിൽ അറഫ നജുമുദ്ദീനാണ് ക്രൂരമർദനമേറ്റത്. ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ 17-ന് അറഫയുടെ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചുവെന്ന കാരണത്താൽ പ്രകോപിതനായ പ്രതി വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് അറഫയെ ഇരുകവിളിലും പലതവണ അടിക്കുകയും വലതുകാൽമുട്ട് ചവിട്ടിയൊടിക്കുകയും മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും […]

Kozhikode

Mar 26, 2026, 8:58 am GMT+0000
കൊയിലാണ്ടി കോമത്തുകര കിഴക്കെപുത്തൻവളപ്പിൽ സന്തോഷ് അന്തരിച്ചു.

കൊയിലാണ്ടി: കോമത്തുകര കിഴക്കെപുത്തൻവളപ്പിൽ സന്തോഷ് (56) അന്തരിച്ചു. ഭാര്യ വിജയലക്ഷ്മി. മകൻ:ശബരി. പിതാവ് :പരേതനായ രാമൻകുട്ടി. മാതാവ് :കെ.കെ.രാധ സഹോദരങ്ങൾ ജയപ്രകാശ്,ബിന്ദു(മേലൂർ).സഞ്ചയനം തിങ്കളാഴ്ച്ച.

Kozhikode

Mar 26, 2026, 7:47 am GMT+0000
പഞ്ചായത്ത് ബസാറിലെ കോയാസിൽ ടി.കെ. റഹീമുദ്ധീന്റെ ഭാര്യ ഫാത്തിമ (40) അന്തരിച്ചു.

തിക്കോടി: പഞ്ചായത്ത് ബസാറിലെ കോയാസിൽ ടി.കെ. റഹീമുദ്ധീന്റെ ഭാര്യ ഫാത്തിമ (40) അന്തരിച്ചു. അയനിക്കാട് വി.പി. അബ്ദുൽ റഹ്മാന്റെയും ജമീലയുടെയും മകളാണ്.മകൾ: ഫാത്തിമ മിൻഹ.സഹോദരങ്ങൾ: അബ്ദുൽ ഫത്താഹ്, സൈനബ. ഖബറടക്കം ഇന്ന് അസർ നമസ്കാരത്തിന് ശേഷം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ നടക്കും

Kozhikode

Mar 26, 2026, 7:37 am GMT+0000
ഡീൽ ആരോപണത്തിനുള്ള മറുപടിയാണ് ബേപ്പൂർ; രാഷ്ട്രീയ വിശ്വാസ്യത തെരഞ്ഞെടുപ്പ് വിഷയമാകും: മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ രാഷ്ട്രീയ വിശ്വാസ്യത ഒരു പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവർ പോലും ഇത്തവണ എൽഡിഎഫിന് ഒരു വോട്ട് ചെയ്യുമെന്ന് റിയാസ് പറഞ്ഞു. കോൺഗ്രസ് ഉന്നയിക്കുന്ന സിപിഐഎം-ബിജെപി ഡീൽ ആരോപണം ബേപ്പൂരിൽ ബാധിക്കില്ലെന്ന് റിയാസ് പറഞ്ഞു. ‘ഡീൽ ആരോപണം ഒരിക്കലും ജനങ്ങളെ സ്വാധീനിക്കില്ല. നമ്മൾ ചവിട്ടുന്ന മണ്ണ് ബേപ്പൂരാണ്. 1991ലെ കോലീബി കണ്ട മണ്ണാണ്. […]

Kozhikode

Mar 26, 2026, 5:51 am GMT+0000
നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിച്ചുതുടങ്ങി

കോഴിക്കോട് : അരബിന്ദ് ഘോഷ് റോഡിലെയും പരിസരത്തെയും നടപ്പാതയിലെ കൈയേറ്റം കോർപ്പറേഷൻ ഒഴിപ്പിച്ചുതുടങ്ങി. വാഹനത്തിന്റെ ഭാഗങ്ങൾ, ടയറുകൾ എന്നിവയെല്ലാമാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഒഴിപ്പിച്ചത്. മനുഷ്യാവകാശകമ്മിഷന്റെ നിർദേശപ്രകാരമാണ് നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നത്. അരബിന്ദ് ഘോഷ് റോഡിലെയും ലോറിസ്റ്റാൻഡ് റോഡിലെയും കൈയേറ്റങ്ങളെക്കുറിച്ച് ‘മാതൃഭൂമി’ ഈയിടെ വാർത്ത നൽകിയിരുന്നു. ഈ ഭാഗങ്ങളിലെല്ലാംതന്നെ നടപ്പാതകളിലാണ് സാധനങ്ങൾ വെക്കുന്നത്. ഏറെയും വാഹനങ്ങൾ പൊളിച്ചതിന്റെയും മറ്റും ഭാഗമാണ്. കെ.പി. കേശവമേനോൻ റോഡിൽനിന്നേ ഇത്തരം കൈയേറ്റങ്ങളുണ്ട്. ഇവിടെയുള്ള അഞ്ച് കടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അവരിൽനിന്ന് പിഴയീടാക്കും. 5000 […]

Kozhikode

Mar 26, 2026, 4:00 am GMT+0000
ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, കെെവശമുള്ളത് 84 രൂപ; ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി 25-കാരി ആതിര

കോട്ടയം: നിയമസഭയിലേക്കുള്ള നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് ഏറ്റവുംപ്രായം കുറഞ്ഞ, മുന്നണിസ്ഥാനാർഥി ഏറ്റുമാനൂരിലെ എൻ.ഡി.എ. പ്രതിനിധി ആതിര ഡി.നായർ. വയസ്സ് 25. പ്രായത്തിലൊക്കെ എന്തുകാര്യമെന്ന് പറയുന്നവരോട് ‘പ്രായത്തിലും കാര്യമുണ്ട് ചേട്ടാ’ എന്ന് ചങ്കൂറ്റത്തോടെ പറയും ആതിര. ‘‘എനിക്കെതിരേ ഇപ്പോഴേ പലരും സൈബർ ബുള്ളിയിങ് ആരംഭിച്ചിട്ടുണ്ട്. അതിലൊന്നും ഭയമില്ല. കിഴക്കന്പലത്തിൽ ‘ട്വന്റി ട്വന്റി’ നടപ്പാക്കിയ, സബ്സിഡി വിലയിൽ സാധനങ്ങൾ കിട്ടുന്ന സൂപ്പർ മാർക്കറ്റ് അടക്കം കുറെയേറെ പദ്ധതികളുണ്ട്, ആതിരയുടെ മനസ്സിൽ. കുട്ടിക്കാലം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. നിലവിൽ […]

Kozhikode

Mar 26, 2026, 3:57 am GMT+0000
ഹെൽമറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

തിരുവനന്തപുരം: ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരിൽ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവായ ‘ഹെൽമറ്റ് ഓൺ – സേഫ് റൈഡ്’ ലൂടെയാണ് ഇത്രയും രൂപ പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയിൽ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്. സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. മാർച്ച് 18 മുതൽ 24 വരെയായിരുന്നു പ്രത്യേക പരിശോധന. അപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വരും ദിവസങ്ങളിലും ഹൈവേ […]

Kozhikode

Mar 26, 2026, 3:53 am GMT+0000
ശബരിമല സ്വർണക്കൊള്ള: അന്തിമ കുറ്റപത്രം തെരഞ്ഞെടുപ്പിന് ശേഷം; കൂടുതൽ സമയം തേടി എസ്‌ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എസ്ഐടി. ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻറെ വിശദീകരണം. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സാവകാശം വേണ്ടിവരും. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തെളിവെടുപ്പ് നടപടികൾ തുടരുകയാണെന്നും പരിശോധനാഫലങ്ങൾ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണത്തിന് അന്തിമ രൂപം നൽകുമെന്നും എസ്‌ഐടി അറിയിച്ചു.

Kozhikode

Mar 26, 2026, 3:48 am GMT+0000