പിണറായി സർക്കാരിന് വൻ തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനമടക്കം നഷ്ടമാകും

കൊച്ചി: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഇടപെടൽ സർക്കാരിന് വലിയ തിരിച്ചടിയായി. ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. നിലവിൽ എക്സൈസ് കമ്മീഷണറായ എം […]

Kozhikode

Mar 6, 2026, 8:24 am GMT+0000
വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം, അറിയിച്ച് സുരേഷ് ഗോപി

പാലക്കാട്: പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് പുതിയ മെമു ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും അനുമതി ലഭിച്ചതായും ദീർഘനാളത്തെ ആവശ്യത്തിന് അംഗീകാരമായിരിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പ് പങ്കുവെച്ചുകൊണ്ട്, ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ട്രെയിനിന്റെ സമയവും മറ്റ് കാര്യങ്ങളും തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് റെയിൽവേയാണ്. നിലവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് ഉള്ളത്. കാലത്ത് 4.20 നുള്ള […]

Kozhikode

Mar 6, 2026, 8:14 am GMT+0000
വീണാ ജോർജിനെതിരായ അതിക്രമം: വധശ്രമത്തിന് തെളിവില്ല, ആയുധവും കണ്ടെത്താനായില്ല; കെഎസ്‌യു നേതാക്കൾക്ക് ആശ്വാസം

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‌യു നേതാക്കൾക്ക് ആശ്വാസം. പ്രതികളുമായി നടത്തിയ തെളിവെടുപ്പിന് ശേഷം, വധശ്രമത്തിനോ ഗൂഢാലോചനയ്ക്കോ മതിയായ തെളിവുകൾ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല. എഫ്.ഐ.ആറിൽ പരാമർശിച്ചിരുന്ന, മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ചുവെന്ന് പറയുന്ന ആയുധവും കണ്ടെടുക്കാനായിട്ടില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പ്രതികൾ കറുത്ത തുണി വാങ്ങിയെന്ന് പറയുന്ന വ്യാപാര സ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അടക്കം അഞ്ച് പ്രവർത്തകരെയാണ് സംഭവത്തിൽ പോലീസ് […]

Kozhikode

Mar 6, 2026, 7:24 am GMT+0000
വീണ്ടും ചികിത്സാപിഴവ്; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയത്.   2025 ഡിസംബർ 3നാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ […]

Kozhikode

Mar 6, 2026, 7:21 am GMT+0000
കേരളം സ്വപ്നപാതയിലേക്ക്; വയനാട് തുരങ്കപാത നിർമാണത്തിന്റെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങുകൾ നടക്കുന്നത്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് […]

Kozhikode

Mar 6, 2026, 7:18 am GMT+0000
ആഗോള അയ്യപ്പ സംഗമം; സ്‌പോൺസർഷിപ്പിനെക്കാൾ കൂടുതൽ ചെലവ്; ദേവസ്വം ബോർഡ് ഉത്തരം പറയണമെന്ന് ഹൈക്കോടതി

കൊച്ചി: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചതിനെക്കാൾ കൂടുതലാണെന്ന് ഓഡിറ്റിങ്ങിൽ വ്യക്തമായി, ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിറ്റ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്‌സാണ് അയ്യപ്പ സംഗമത്തിന്റെ വരവുചെലവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ബോർഡ് ഇക്കാര്യത്തിൽ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടത്. ബോർഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് […]

Kozhikode

Mar 6, 2026, 7:15 am GMT+0000
മുക്കാളി ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം: മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം

അഴിയൂർ: വർഷങ്ങളായി മുക്കാളി ടൗണിൽ അനുഭവപ്പെടുന്ന കടുത്ത വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും വ്യാപാരി സംഘടനകളുടെയും യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ഏറാമല, അഴിയൂർ പഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗം സംയുക്തമായാണ് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുക. മുക്കാളി മണലോടി പാലം വഴി കുറിച്ചിക്കര ഭാഗത്തേക്ക് പോകുന്ന തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ടൗണിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. മണ്ണും ചെളിയും പായലും […]

Kozhikode

Mar 6, 2026, 6:19 am GMT+0000
നാടകം കുട്ടികളുടെ സമഗ്ര വികാസത്തിന്: മനോജ് നാരായണൻ

പയ്യോളി: കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സമഗ്രമായ മുന്നേറ്റത്തിനും ഏറ്റവും അനുയോജ്യമായ മാധ്യമമാണ് നാടകമെന്ന് പ്രശസ്ത നാടക സംവിധായകനും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ മനോജ് നാരായണൻ പറഞ്ഞു. മേലടി എസ്.എൻ.ബി.എം ഗവ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാടകക്കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് സി. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, മനോജ് നാരായണനുള്ള സ്കൂളിന്റെ ഉപഹാരം ബി.ആർ.സി ട്രെയിനർ ഉദയേഷ് ചേമഞ്ചേരി സമർപ്പിച്ചു. പ്രധാനാധ്യാപകൻ എം.സി. പ്രമോദ്, അജയകുമാർ, അഖിൽ […]

Kozhikode

Mar 6, 2026, 5:58 am GMT+0000
മോട്ടോർവാഹന വകുപ്പ് ജീവനക്കാർ അധികജോലി ചെയ്ത്‌ പ്രതിഷേധിച്ചു

കോഴിക്കോട് : ജോയിന്റ് ആർ.ടി.ഒ. തസ്തികയിലേക്കുള്ള പ്രമോഷൻ അനുപാതം സംബന്ധിച്ചുള്ള അന്യായ ഉത്തരവിനെതിരേ ജില്ലയിലെ മോട്ടോർവാഹനവകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർ അധികജോലി ചെയ്ത് പ്രതിഷേധിച്ചു. അനുപാതം 2:1-ൽനിന്ന് 8:1 ആക്കി കുറച്ചതിനെതിരേ കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എം.വി.ഡി.എസ്.എ.) സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ജീവനക്കാർ രാത്രി എട്ടുവരെ ഓഫീസുകളിൽ ജോലിചെയ്തത്. ജില്ലയിലെ കൊടുവള്ളി, കൊയിലാണ്ടി, ഫറോക്ക്, നന്മണ്ട, പേരാമ്പ്ര, വടകര, കോഴിക്കോട് ആർ.ടി. ഓഫീസുകളിലെയും സിവിൽ സ്റ്റേഷനിലെ െഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസിലെയും ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി.

Kozhikode

Mar 6, 2026, 5:47 am GMT+0000
ഈങ്ങാപ്പുഴയിൽ ഫർണിച്ചർ നിർമാണശാലയിൽ തീപ്പിടിത്തം

താമരശ്ശേരി : പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിൽ ഈങ്ങാപ്പുഴ-കോടഞ്ചേരി റോഡിനരികിൽ പ്രവർത്തിക്കുന്ന ഫർണിച്ച നിർമാണശാലയിൽ തീപ്പിടിത്തമുണ്ടായത് പരിഭ്രാന്തിപരത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കുഞ്ഞുകുളം സ്വദേശി കളത്തിൽ അബ്ദുറഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർനിർമാണ യൂണിറ്റിൽ അഗ്നിബാധയുണ്ടായത്. അറവുശാലകളിലേക്ക് കന്നുകാലികളെ കൊണ്ടുവന്ന വാഹനത്തിലുള്ളവരാണ് തീ പടർന്നുപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തീ പടർന്നുപിടിച്ച് ഫർണിച്ചർ നിർമാണശാലയുടെ ടാർപായകൊണ്ടുള്ള മേൽക്കൂരയും അതിനകത്തുണ്ടായിരുന്ന മര ഉരുപ്പടികളും കത്തിനശിച്ചു. കടയുടമകളും പരിസരവാസികളും വെള്ളമൊഴിച്ച് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് വിവരമറിയിച്ച പ്രകാരം സ്ഥലത്തെത്തിയ മുക്കം […]

Kozhikode

Mar 6, 2026, 5:30 am GMT+0000