അഴിയൂർ: വർഷങ്ങളായി മുക്കാളി ടൗണിൽ അനുഭവപ്പെടുന്ന കടുത്ത വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും വ്യാപാരി സംഘടനകളുടെയും യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ഏറാമല, അഴിയൂർ പഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗം സംയുക്തമായാണ് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുക. മുക്കാളി മണലോടി പാലം വഴി കുറിച്ചിക്കര ഭാഗത്തേക്ക് പോകുന്ന തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ടൗണിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. മണ്ണും ചെളിയും പായലും […]
Kozhikode
