അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ

അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അതേസമയം ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ […]

Kozhikode

Mar 6, 2026, 3:23 am GMT+0000
ഇതാണ് 37 കോടിയുടെ ഭാഗ്യം!; എല്ലാം അവസാനിപ്പിച്ച് മടങ്ങാന്‍ നില്‍ക്കവേ ബിബീഷിനെ ബിഗ് ടിക്കറ്റ് കോടിപതിയാക്കി

നിലമ്പൂർ: അവസാന ശ്രമം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് കാണിച്ചുതരികയാണ് ബിബീഷിന് വന്നെത്തിയ ഭാഗ്യം. ഷാർജയിലെ ചുട്ടുപൊള്ളുന്ന മണലാരുണ്യത്തിൽ നിന്ന് കരകയറാനായി ബിബീഷ് ഇടയ്ക്കിടെ ഭാഗ്യപരീക്ഷണം നടത്താറുള്ളതാണ്. പക്ഷെ അപ്പോഴൊന്നും ഭാഗ്യം തുണച്ചില്ല. ഒടുവിൽ എല്ലാം മതിയാക്കിയിരിക്കെ ഒരു അവസാനവട്ട ശ്രമം എന്ന നിലയ്‌ക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റാണ് ബിബീഷിന് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. നിലമ്പൂർ വഴിക്കടവ് സ്വദേശിയായ ബിബീഷ് ഷാർജയിലെ ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 15 […]

Kozhikode

Mar 6, 2026, 3:17 am GMT+0000
കൊയിലാണ്ടി ഇർഷാദുൽ മുസ്ലിമീ സംഘം മസ്ജിദ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി

കൊയിലാണ്ടി : ഇർഷാദുൽ മുസ്ലിമീ സംഘം മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. മസ്ജിദ് പ്രസിഡന്റ് ടി.കെ. അബ്ദുൽ നാസർ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചടങ്ങിൽ ജനറൽ സെക്രട്ടറി ടി.എ. സുൽത്താൻ, ട്രഷറർ ബി.പി. ഹാരിസ് എന്നിവരും എൻ.കെ. മുസ്തഫ, കെ. അബ്ദുള്ള, സി. അബ്ദുൽ ജലീൽ, എസ്.കെ. ഹംസ, എ.പി.എം. ഖലീൽ റഹ്മാൻ, എ.പി. ഹിജാസ്, എം.എ. റസാക്ക്, ടി.പി. ഇസ്മായിൽ, ഇബ്രാഹിം പി.എം., ബി.എച്ച്. ഹാഷിം, ആർ.എം. സമദ്, ജാഫർ […]

Kozhikode

Mar 5, 2026, 2:43 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 6 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

1.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm 2.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM ഡോ:ജവഹർ ആദി രാജ (വൈകുന്നേരം) 3.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM 4.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ 9.30 AM 12.30 PM 5.ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 8.30 AM to 2.30 pm ഡോ:മുഹമ്മദ്‌ ആഷിക്ക് 2.30 […]

Kozhikode

Mar 5, 2026, 2:11 pm GMT+0000
ഗാനമേളയ്ക്കിടെ പൂരത്തല്ല്, പിന്നിൽ സിപിഎം ആണെന്ന് ബിജെപിയും ബിജെപിയാണെന്ന് സിപിഎമ്മും, 4പേർ പിടിയിൽ

തൃശൂർ: വടക്കേക്കാട് ഞമനേങ്ങാട് കോടത്തൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. അജീഷ് (32), ജിതിൻ (28), രാഖിൽ (21), സായൂജ് (21) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെ ഞമനേങ്ങാട് കോടത്തൂർ ക്ഷേത്രത്തിലെ ഗാനമേളക്കിടയാണ് കേസിനാസ്പദമായ സംഭവം. സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകരായ കടങ്ങോട്ടയിൽ ദിലീഷ് (42), ഉപ്പത്തിൽ അഭിനവ് (24) എന്നിവർക്ക് പരുക്കേറ്റിരുന്നു. […]

Kozhikode

Mar 5, 2026, 1:49 pm GMT+0000
ശിക്ഷ നടപ്പാക്കുന്നത് തടയരുത്; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീലിനെ എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിർത്ത് പ്രോസിക്യൂഷൻ. വാദത്തിനിടെ ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങൾക്കാണ് പ്രോസിക്യൂഷൻ മറുപടി നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയിൽ നിന്ന് ആന്റണി രാജു തൊണ്ടിമുതൽ കൈപ്പറ്റിയത്. തൊണ്ടിമുതൽ കൈമാറാൻ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലിൽ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂർ പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അക്കാലയളവിൽ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്. നീതിന്യായ […]

Kozhikode

Mar 5, 2026, 1:46 pm GMT+0000
കോഴിക്കോട് ഹൈവേയിൽ വാഹനങ്ങൾക്ക് കല്ലേറ്; യുവാവും 17-കാരനും പിടിയിൽ; ഉറങ്ങുമ്പോൾ പോലീസെത്തി

കോഴിക്കോട്: ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം മൂന്ന് വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികൾ പോലീസിന്റെ പിടിയിലായി. മാത്തറ കോന്തനാരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുൺ (22), 17-കാരൻ എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ വലയിലായത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം നടന്നത്. ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിക്കും രണ്ട് കാറുകൾക്കും നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് വാഹനങ്ങളുടെയും മുൻവശത്തെ ഗ്ലാസുകൾ തകർന്നു. സംഭവം നടന്ന ഉടൻതന്നെ വാഹനങ്ങളിലെ ഡ്രൈവർമാർ പന്തീരാങ്കാവ് പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ […]

Kozhikode

Mar 5, 2026, 1:03 pm GMT+0000
അങ്കമാലിയില്‍ 19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

കൊച്ചി: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. അങ്കമാലി […]

Kozhikode

Mar 5, 2026, 12:50 pm GMT+0000
ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്ന് പി കെ ശശി; പരിഹാസ മറുപടിയുമായി പി എം ആര്‍ഷോ

പാലക്കാട്: ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്ന പി കെ ശശിയുടെ പ്രതികരണത്തിന് പരിഹാസ മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഫേസ്ബുക്കിലൂടെയായിരുന്നു ആര്‍ഷോയുടെ പ്രതികരണം. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പം ‘ഓ സന്തോഷം’ എന്ന ക്യാപ്ഷനും ഒരു സ്‌മൈലിയുമായായിരുന്നു ആര്‍ഷോയുടെ പ്രതികരണം.   സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നവര്‍ ചേര്‍ന്ന് പാലക്കാട് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ആര്‍ഷോയ്‌ക്കെതിരെ പി കെ ശശി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്നായിരുന്നു പി കെ ശശി […]

Kozhikode

Mar 5, 2026, 9:43 am GMT+0000
പ്ലസ് വൺ ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയ നിലയിൽ; പരീക്ഷാ കമ്മീഷണർ ഇടപെട്ടു, പുതിയ പേപ്പറുകൾ വിതരണം ചെയ്യും

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളുകളിൽ തുറന്ന നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് വിവാദമായ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ മുഴുവൻ പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിലാണ് പാക്കറ്റുകൾ പൊട്ടിയ നിലയിൽ കണ്ടത്. മാർച്ച് 11-ന് നടക്കേണ്ട അറബിക് പരീക്ഷയുടെയും മാർച്ച് 21-ലെ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ഈ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ പിൻവലിക്കാനാണ് പരീക്ഷാ കമ്മീഷണറുടെ തീരുമാനം. […]

Kozhikode

Mar 5, 2026, 9:34 am GMT+0000