അപകടത്തിൽപെട്ട കാറിൽ നിന്ന് പരിക്കേറ്റവരെ രക്ഷിക്കാനെത്തിയപ്പോൾ പൊലീസ് കണ്ടെത്തിയത് നാല് കിലോയോളം കഞ്ചാവ്; കേസിൽ രണ്ട് പേർ പിടിയിൽ

കൊച്ചി: അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. പുക്കാട്ടുപടി ഭാഗത്ത് നിന്ന് നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ പുക്കാട്ടുപടി തൊഴുത്തിങ്ങ പറമ്പിൽ അഫ്‌ലു (25), ആലുവ മരോട്ടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മാളിയേക്കപ്പടി മംഗലത്ത് റോഷൻ കിരൺ (27) എന്നിവരെയാണ് തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരുന്ന കാർ പുക്കാട്ടുപടി ഭാഗത്ത്‌ നിന്നാണ് അപകടത്തിൽപ്പെടുകയായിരുന്നു. അതിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ […]

Kozhikode

Mar 16, 2026, 1:26 pm GMT+0000
വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചത് പൊലീസിനെ അറിയിച്ചതിൽ വൈരാഗ്യം; വയോധികയുടെ തല അടിച്ചുതകർത്ത് അയൽവാസി

പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തിൽ അയൽവാസി വയോധികയുടെ തല അടിച്ചുതകർത്തു. പത്തനംതിട്ട കൈപ്പട്ടൂരിൽ ഉണ്ടായ സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 71 കാരിയുടെ തലയ്ക്ക് പ്രതി കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്നലെയാണ് രാവിലെയായിരുന്നു. 71 കാരി ഏലിയാമ്മയുടെ തലയ്ക്കാണ് അയൽവാസി സുമേഷ് കല്ലുകൊണ്ട് അടിച്ചത്. സുമേഷിൻറെ വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഏലിയാമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. സാരി വലിച്ചുകീറി. രക്ഷപ്പെടാൻ […]

Kozhikode

Mar 16, 2026, 12:54 pm GMT+0000
മട്ടന്നൂരിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അധ്യാപിക മരിച്ചു; ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കണ്ണൂർ: മട്ടന്നൂർ തലശ്ശേരി റോഡിൽ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ച് അധ്യാപിക മരിച്ചു. അപകടത്തിൽ ഭർത്താവിന് ​ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ കെ റീഷയാണ് (36) മരിച്ചത്. പരുക്കേറ്റ ഭർത്താവ് സുധീഷ് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.15 നാണ് സംഭവം നടന്നത്. ബൈക്കിന് പിന്നിൽ ബസ് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഇറങ്ങി ഓടി. മാസങ്ങൾക്ക് മുൻപാണ് ശ്രീശങ്കര വിദ്യാപീഠത്തിൽ റീഷ ജോലിയിൽ […]

Kozhikode

Mar 16, 2026, 12:49 pm GMT+0000
മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്; പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും, വേങ്ങരയില്‍ കെഎം ഷാജി പരിഗണനയില്‍

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാന്‍ സാധ്യത. ഇതോടെ കെ എം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ശക്തമായി. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ നിലപാട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി […]

Kozhikode

Mar 16, 2026, 11:37 am GMT+0000
എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം. ഏലത്തൂർ – എ കെ ശശീന്ദ്രൻ, കുട്ടനാട് – തോമസ് കെ തോമസ്. മലപ്പുറം – കെ റ്റി മുജീബ് എന്നിവർ മത്സരിക്കും. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും […]

Kozhikode

Mar 16, 2026, 11:29 am GMT+0000
ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന് സിസി മുകുന്ദൻ; ബിജെപി അം​ഗത്വം സ്വീകരിച്ചു

തൃശൂർ: സിപിഐ വിട്ട സിസി മുകുന്ദൻ എംഎല്‍എ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. സിസി മുകുന്ദനെ, എഎൻ രാധാകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും സിസി മുകുന്ദൻ പറഞ്ഞു. ബിജെപി തന്നെ സ്ഥാനാർഥിയാക്കും. പിന്തുണയ്ക്കുകയും ചെയ്യും. നാട്ടികയിലെ സിപിഐയുടേത് പേയ്മന്റ് സീറ്റ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സിസി മുകുന്ദൻ പറഞ്ഞു. കോൺഗ്രസ് കൈവിട്ടതോടെ […]

Kozhikode

Mar 16, 2026, 10:09 am GMT+0000
മതസൗഹാർദ്ദത്തിന്റെ പൊൻകതിർ; വടകരയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്രസമിതിയും പള്ളിക്കമ്മറ്റിയും

വടകര: നാടിന്റെ മതസൗഹാർദ്ദ പാരമ്പര്യം വിളിച്ചോതി വടകര മുക്കാളിയിൽ ക്ഷേത്രസമിതിയും പള്ളിക്കമ്മറ്റിയും സംയുക്തമായി ഇഫ്താർ വിരുന്നൊരുക്കി. ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സമിതിയും പ്രാദേശിക പള്ളിക്കമ്മറ്റിയും ചേർന്നാണ് ഈ സ്നേഹവിരുന്ന് സംഘടിപ്പിച്ചത്. ചോമ്പാല എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് അസ്അദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. സ്നേഹത്തിന്റെ ‘കേരള മോഡൽ’ എന്ന് വിശേഷിപ്പിക്കാവുന്ന ചടങ്ങിൽ അയ്യപ്പക്ഷേത്രം സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈവിധ്യമാർന്ന വിശ്വാസങ്ങൾക്കിടയിലും മനുഷ്യർക്കിടയിലുള്ള ഐക്യവും സഹവർത്തിത്വവുമാണ് ഇത്തരമൊരു ചടങ്ങിലൂടെ […]

Kozhikode

Mar 16, 2026, 8:55 am GMT+0000
ജി സുധാകരന് പിന്തുണ: കോൺഗ്രസിൽ പൊട്ടിത്തെറി; 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി

ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. സുധാകരനെ പിന്തുണച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് രാജി. ജി സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്‌യു ഗുണ്ടകൾ എന്നാണ് ആദ്യം പറഞ്ഞതെന്നും ഇപ്പോൾ നായർ ഗുണ്ടകൾ ആണ് കൊന്നതെന്ന് ജി സുധാകരൻ തന്നെ പറയുന്നുവെന്നും ജോബ് പറഞ്ഞു. ഇങ്ങനെയൊക്കെ പരസ്യപ്രസ്താവന നടത്തി പാർട്ടിയിൽ തുടരാൻ ആകുമോയെന്നും അദ്ദേഹം ചോദിച്ചു. 52 വർഷത്തെ കോൺഗ്രസ്സ് […]

Kozhikode

Mar 16, 2026, 8:46 am GMT+0000
സമരവീര്യത്തിന് വിജയം; നന്തി അടിപ്പാത തുറന്നു, ജനകീയ കമ്മിറ്റി നന്ദി പ്രകടന സംഗമം നടത്തി

മൂടാടി: നീണ്ട നാളത്തെ ജനകീയ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ നന്തി – കിഴൂർ റോഡിലെ അടിപ്പാത (Underpass) ഗതാഗതത്തിന് തുറന്നുകൊടുത്തു. ദേശീയപാത 66-ന്റെ ഭാഗമായുള്ള നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് അലൈൻമെന്റ് വന്നപ്പോൾ നന്തി – കിഴൂർ റോഡ് പൂർണ്ണമായും അടഞ്ഞുപോകുന്ന അവസ്ഥയായിരുന്നു. ഇതിനെതിരെ മൂടാടി ഗ്രാമപഞ്ചായത്തും ജനകീയ കമ്മിറ്റിയും നടത്തിയ ശക്തമായ ഇടപെടലുകളാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടത്തിൽ, നന്തിയിൽ നിലവിൽ മറ്റൊരു അടിപ്പാത ഉള്ളതിനാൽ പുതിയൊരെണ്ണം അനുവദിക്കാനാവില്ലെന്ന കർക്കശ നിലപാടിലായിരുന്നു ദേശീയപാത അതോറിറ്റി. കൂടാതെ എലിവേറ്റഡ് […]

Kozhikode

Mar 16, 2026, 8:38 am GMT+0000
വീട്ടിൽ പണിയെടുത്തിരുന്നത് ‘നായർ’, കുഴികുത്തി കഞ്ഞി കുടിക്കുന്നത് കാണാൻ പ്രത്യേക സൗന്ദര്യം: ജി കൃഷ്ണകുമാർ

കൊച്ചി: വിവാദമായ ‘കുഴികുത്തി കഞ്ഞി വിളമ്പൽ’ പരാമർശത്തിൽ വീണ്ടും വിശദീകരണവുമായി നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. തന്റെ വാക്കുകൾ പലരും വളച്ചൊടിക്കുകയായിരുന്നുവെന്നും വീട്ടിൽ ജോലി ചെയ്തിരുന്ന വ്യക്തി നായരായിരുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഭംഗിയുള്ള ഓർമകളാണെന്നും കൃഷ്ണകുമാർ പറഞ്ഞു. കഞ്ഞി മറിഞ്ഞുപോകാതിരിക്കാൻ കുഴിയിൽ ഇട്ട് കഴിക്കും. അതിനെപ്പറ്റിയാണ് താൻ പറഞ്ഞത്. അതിൽ ജാതിവ്യവസ്ഥ കൊണ്ടുവന്ന് നറേറ്റീവ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും കൃഷ്ണകുമാർ പറഞ്ഞു. ‘തനിക്കെതിരെ ഉയർന്ന ഏറ്റവും വലിയ വിവാദമായിരുന്നു ‘കുഴികുത്തി കഞ്ഞി’ വിവാദം. എന്താണ് സംഭവം […]

Kozhikode

Mar 16, 2026, 8:21 am GMT+0000