ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്ന് പി കെ ശശി; പരിഹാസ മറുപടിയുമായി പി എം ആര്‍ഷോ

പാലക്കാട്: ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്ന പി കെ ശശിയുടെ പ്രതികരണത്തിന് പരിഹാസ മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഫേസ്ബുക്കിലൂടെയായിരുന്നു ആര്‍ഷോയുടെ പ്രതികരണം. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പം ‘ഓ സന്തോഷം’ എന്ന ക്യാപ്ഷനും ഒരു സ്‌മൈലിയുമായായിരുന്നു ആര്‍ഷോയുടെ പ്രതികരണം.   സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നവര്‍ ചേര്‍ന്ന് പാലക്കാട് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ആര്‍ഷോയ്‌ക്കെതിരെ പി കെ ശശി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്നായിരുന്നു പി കെ ശശി […]

Kozhikode

Mar 5, 2026, 9:43 am GMT+0000
പ്ലസ് വൺ ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയ നിലയിൽ; പരീക്ഷാ കമ്മീഷണർ ഇടപെട്ടു, പുതിയ പേപ്പറുകൾ വിതരണം ചെയ്യും

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളുകളിൽ തുറന്ന നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് വിവാദമായ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ മുഴുവൻ പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിലാണ് പാക്കറ്റുകൾ പൊട്ടിയ നിലയിൽ കണ്ടത്. മാർച്ച് 11-ന് നടക്കേണ്ട അറബിക് പരീക്ഷയുടെയും മാർച്ച് 21-ലെ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ഈ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ പിൻവലിക്കാനാണ് പരീക്ഷാ കമ്മീഷണറുടെ തീരുമാനം. […]

Kozhikode

Mar 5, 2026, 9:34 am GMT+0000
ഒന്നിച്ചുനിന്നാൽ മത്സ്യഫെഡിനെ മികച്ച സ്ഥാപനമാക്കാം -കേന്ദ്രമന്ത്രി ജോർജ് കുര്യൻ

  വിഴിഞ്ഞം: സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള മത്സ്യഫെഡിനെ അഖിലേന്ത്യാതലത്തിൽ മികച്ച സ്ഥാപനമാക്കാൻ കേന്ദ്രസർക്കാർ സാമ്പത്തികസഹായം നൽകാൻ തയ്യാറാണെന്ന് മന്ത്രി ജോർജ് കുര്യൻ. വിഴിഞ്ഞത്തെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.എം.എഫ്.ആർ.ഐ.) നടപ്പാക്കുന്ന പി.എം.വികാസ് പദ്ധതിയുടെ മത്സ്യശക്തി പ്രോജക്‌ട് ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ നല്ല വൃത്തിയിലും ആരോഗ്യപരമായ രീതിയിലുമാണ് മത്സ്യഫെഡിന്റെ വിപണനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. മത്സ്യഫെഡിനെ അഖിലേന്ത്യാതലത്തിൽ അമുലിനു സമാനമായ മാതൃകാ സഹകരണസ്ഥാപനമാക്കി മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. സംസ്ഥാന സർക്കാർ സമീപിച്ചാൽ മത്സ്യഫെഡിന്റെ വികസനത്തിന് […]

Kozhikode

Mar 5, 2026, 9:31 am GMT+0000
ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു. പി വി അൻവർ രാഷ്ട്രീയം അച്ചടക്കം പാലിച്ചില്ല. ഇനിയും കൂടുതൽ പേര് രാജിവെക്കും. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി പോലും പിവി അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണെന്നും തൃണമൂൽ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളെ കബളിപ്പിച്ചെന്നും പ്രസീത അഴീക്കോട് ആരോപിച്ചു. കേരളത്തിൽ ഏതു വിഭാഗമാണ് യഥാർത്ഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ഇത് വരെ ദേശീയ നേതൃത്വത്തിനും […]

Kozhikode

Mar 5, 2026, 9:10 am GMT+0000
‘കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല, സുധാകരന്റെ കാര്യം അദ്ദേഹം തന്നെ തീരുമാനിക്കട്ടെ’; കെ സി വേണുഗോപാൽ

ആലപ്പുഴ: ജി സുധാകരനും പാർട്ടിയും തമ്മിലുള്ള പ്രശ്നം ആഭ്യന്തര കാര്യമെന്നും അത് പാർട്ടി തന്നെ തീരുമാനിക്കട്ടെയെന്നും ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ. സുധാകരൻ പറഞ്ഞത് അനുഭവിച്ച കാര്യങ്ങളാണെന്നും അദ്ദേഹം എന്തെങ്കിലും തീരുമാനമെടുത്താൽ അഭിപ്രായം പറയാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സുധാകരനുമായി കോൺഗ്രസ് ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരൻ പക്വതയും അനുഭവസമ്പത്തുമുളള രാഷ്ട്രീയനേതാവാണെണെന്നും കെ സി വേണുഗോപാൽ പുകഴ്ത്തി. സുധാകരൻ രാഷ്ട്രീയമായ തീരുമാനം എടുക്കുമ്പോൾ ഞങ്ങൾ […]

Kozhikode

Mar 5, 2026, 8:11 am GMT+0000
ജാസ്ലിയ ജോൺസന്റെ മരണം; കാർ ഓടിച്ച സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കും

എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടിൽ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു. അപകടമുണ്ടാക്കി ദിവസങ്ങൾ ആയിട്ടും പ്രതിയെ പിടികൂടാത്തതിൽ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് […]

Kozhikode

Mar 5, 2026, 6:25 am GMT+0000
‘നായേ’ എന്ന് വിളിച്ചു; ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ അവാർഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അധിക്ഷേപിച്ചതായി നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്ത്. കേന്ദ്ര-സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ് ജേതാവായ ശ്രീജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് സംഭവം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ‘നായേ…’ എന്ന് വിളിച്ചുവെന്നാണ് ആരോപണം. അവാര്‍ഡിന് ശേഷം സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യരുടെ ഒപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോള്‍ താന്‍ അടുത്തുനിന്നു എന്നതാണ് കാരണമായി പറയുന്നതെന്നും ശ്രീജിത്ത് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.   ഇന്നലെ രാവിലെയായിരുന്നു പുരസ്‌കാര വിതരണം. പരിപാടി കഴിഞ്ഞ് […]

Kozhikode

Mar 5, 2026, 6:17 am GMT+0000
ക്ഷേത്രോത്സവത്തിനിടെ സംഘർഷം, മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരൻ […]

Kozhikode

Mar 5, 2026, 5:18 am GMT+0000
ഇ ശ്രീധരന് തിരിച്ചടി; അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ

കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന വാഗ്ദാനവുമായി മുന്നോട്ടുപോകുന്ന ഇ ശ്രീധരന് തിരിച്ചടി. അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്. 2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ […]

Kozhikode

Mar 5, 2026, 5:08 am GMT+0000
ജൽജീവൻ പദ്ധതിയിൽ കുഴഞ്ഞുമറിഞ്ഞ് കുറ്റ്യാടിയിലെ മലയോര പാതകൾ; കുടിവെള്ളവുമില്ല, റോഡുമില്ല

കുറ്റ്യാടി: ഗ്രാമീണ മേഖലകളിൽ കുടിവെള്ളമെത്തിക്കാൻ വിഭാവനം ചെയ്ത ജൽജീവൻ മിഷൻ പദ്ധതി കുറ്റ്യാടി മലയോര മേഖലയിൽ ജനങ്ങൾക്ക് ദുരിതമാകുന്നു. പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമ്മിക്കാത്തതും പൈപ്പിടൽ ഇഴഞ്ഞുനീങ്ങുന്നതും കാരണം ഗതാഗതവും കുടിവെള്ള വിതരണവും ഒരുപോലെ പ്രതിസന്ധിയിലാണ്. വേനൽ കനക്കുന്നതോടെ കുടിവെള്ളം ലഭിക്കാത്തതും തകർന്ന റോഡുകളിലൂടെയുള്ള യാത്രയും പ്രദേശവാസികളെ വലയ്ക്കുന്നു. വേളം പഞ്ചായത്തിൽ മാത്രം 6573 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ വെറും 110 കുടുംബങ്ങൾക്ക് മാത്രമാണ് വെള്ളം ലഭിച്ചുതുടങ്ങിയത്. രണ്ടായിരത്തഞ്ഞൂറോളം കുടുംബങ്ങൾക്ക് കണക്ഷൻ നൽകിയെങ്കിലും […]

Kozhikode

Mar 5, 2026, 5:04 am GMT+0000