ജാസ്ലിയ ജോൺസന്റെ മരണം; കാർ ഓടിച്ച സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കും

എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടിൽ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു. അപകടമുണ്ടാക്കി ദിവസങ്ങൾ ആയിട്ടും പ്രതിയെ പിടികൂടാത്തതിൽ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് […]

Kozhikode

Mar 5, 2026, 6:25 am GMT+0000
‘നായേ’ എന്ന് വിളിച്ചു; ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ അവാർഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അധിക്ഷേപിച്ചതായി നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്ത്. കേന്ദ്ര-സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ് ജേതാവായ ശ്രീജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് സംഭവം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ‘നായേ…’ എന്ന് വിളിച്ചുവെന്നാണ് ആരോപണം. അവാര്‍ഡിന് ശേഷം സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യരുടെ ഒപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോള്‍ താന്‍ അടുത്തുനിന്നു എന്നതാണ് കാരണമായി പറയുന്നതെന്നും ശ്രീജിത്ത് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.   ഇന്നലെ രാവിലെയായിരുന്നു പുരസ്‌കാര വിതരണം. പരിപാടി കഴിഞ്ഞ് […]

Kozhikode

Mar 5, 2026, 6:17 am GMT+0000
ക്ഷേത്രോത്സവത്തിനിടെ സംഘർഷം, മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരൻ […]

Kozhikode

Mar 5, 2026, 5:18 am GMT+0000
ഇ ശ്രീധരന് തിരിച്ചടി; അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ

കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന വാഗ്ദാനവുമായി മുന്നോട്ടുപോകുന്ന ഇ ശ്രീധരന് തിരിച്ചടി. അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്. 2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ […]

Kozhikode

Mar 5, 2026, 5:08 am GMT+0000
ജൽജീവൻ പദ്ധതിയിൽ കുഴഞ്ഞുമറിഞ്ഞ് കുറ്റ്യാടിയിലെ മലയോര പാതകൾ; കുടിവെള്ളവുമില്ല, റോഡുമില്ല

കുറ്റ്യാടി: ഗ്രാമീണ മേഖലകളിൽ കുടിവെള്ളമെത്തിക്കാൻ വിഭാവനം ചെയ്ത ജൽജീവൻ മിഷൻ പദ്ധതി കുറ്റ്യാടി മലയോര മേഖലയിൽ ജനങ്ങൾക്ക് ദുരിതമാകുന്നു. പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമ്മിക്കാത്തതും പൈപ്പിടൽ ഇഴഞ്ഞുനീങ്ങുന്നതും കാരണം ഗതാഗതവും കുടിവെള്ള വിതരണവും ഒരുപോലെ പ്രതിസന്ധിയിലാണ്. വേനൽ കനക്കുന്നതോടെ കുടിവെള്ളം ലഭിക്കാത്തതും തകർന്ന റോഡുകളിലൂടെയുള്ള യാത്രയും പ്രദേശവാസികളെ വലയ്ക്കുന്നു. വേളം പഞ്ചായത്തിൽ മാത്രം 6573 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ വെറും 110 കുടുംബങ്ങൾക്ക് മാത്രമാണ് വെള്ളം ലഭിച്ചുതുടങ്ങിയത്. രണ്ടായിരത്തഞ്ഞൂറോളം കുടുംബങ്ങൾക്ക് കണക്ഷൻ നൽകിയെങ്കിലും […]

Kozhikode

Mar 5, 2026, 5:04 am GMT+0000
കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് സിപിഐഎം പറയണം?’

ഇടുക്കി: സിപിഐഎം ജില്ലാ സെക്രട്ടറി എല്ലായിടത്തും നടന്ന് പട്ടി ഓരിയിടുന്ന പോലെ ബഹളം വയ്ക്കുന്നുവെന്ന് ഇടുക്കി മുൻ ഡിസിസി പ്രസിഡന്റ് ജോയ് തോമസ്. കോൺഗ്രസുകാർക്ക് നേരെ ഏത് കൊടികുത്തിയവൻ വന്നാലും കൈയും കാലും തല്ലിയൊടിക്കുമെന്നും ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസിൽ സംസാരിക്കവേ ജോയ് തോമസ് പറഞ്ഞു.   എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൊന്നുകളഞ്ഞ ആളുകളാണ്. അതിന്റെ പാപഭാരം മുഴുവൻ കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരുടെയും തലയിൽ കെട്ടിവച്ചു. കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് […]

Kozhikode

Mar 5, 2026, 5:00 am GMT+0000
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം: സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്; ആക്രമണം കോമരത്തിന്റെ വാൾ ഉപയോഗിച്ച്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചാലക്കരയിൽ ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ബന്ധുക്കൾ തമ്മിലുള്ള തർക്കം അക്രമാസക്തമായതോടെ മൂന്ന് പേർക്ക് കോമരത്തിന്റെ വാൾ ഉപയോഗിച്ച് വെട്ടേറ്റു. ചാലക്കര ഇരട്ടക്കുളങ്ങര കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറത്തുനിന്ന് ആളുകളെ എത്തിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആക്രമണത്തിനിടെ കോമരത്തിന്റെ വാൾ കൈക്കലാക്കിയ സംഘം അത് ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവത്തിൽ […]

Kozhikode

Mar 5, 2026, 3:12 am GMT+0000
ആഗോള അയ്യപ്പ സംഗമം: വരവ് ചെലവ് കണക്കുകൾ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൻറെ വരവ് ചെലവ് കണക്കുകൾ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്കുകൾ ഹാജരാക്കാൻ കോടതി അനുവദിച്ച ഒരാഴ്ചത്തെ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബോർഡിൻറെ നടപടി. വരവ് ചെലവ് വിവരങ്ങൾക്കൊപ്പം പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച വേളയിൽ കണക്കുകൾ സമർപ്പിക്കുന്നതിനായി ദേവസ്വം ബോർഡ് മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നുവെങ്കിലും കോടതി അത് അനുവദിച്ചില്ല. ഇത്രയും ദീർഘമായ […]

Kozhikode

Mar 5, 2026, 3:08 am GMT+0000
കൊയിലാണ്ടിയിൽ ജലക്ഷാമം രൂക്ഷം; കനാൽ ജലം തുറന്നുവിടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകൾ തുറക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം, കീഴരിയൂർ, ഉള്ളിയേരി, അത്തോളി മേഖലകളിലെല്ലാം ജനങ്ങൾ കുടിവെള്ളത്തിനായി വലയുകയാണ്. ജനുവരി അവസാനം വടകര ഭാഗത്തേക്കും ഫെബ്രുവരി പത്തിന് കക്കോടി ഭാഗത്തേക്കും കനാൽ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ മാർച്ച് ആദ്യവാരമായിട്ടും കൊയിലാണ്ടി മേഖലയിലേക്ക് വെള്ളം എത്തിയിട്ടില്ല. കടലും പുഴയും അതിരിടുന്ന ചേമഞ്ചേരി പോലുള്ള പഞ്ചായത്തുകളിൽ ഉപ്പുവെള്ളം കയറുന്നതിനാൽ കനാൽ […]

Kozhikode

Mar 5, 2026, 3:06 am GMT+0000
മതസൗഹാർദ്ദത്തിന്റെ മാതൃകയായി നന്തിയിലെ വ്യാപാരി; 600 കുടുംബങ്ങൾക്ക് റമസാൻ കിറ്റ് നൽകി

നന്തിബസാർ: പരിശുദ്ധ റമസാൻ മാസത്തിൽ മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയുമായി നന്തിയിലെ പ്രമുഖ വ്യാപാരി രാജൻ വടക്കയിൽ. നന്തിയിലെ വടക്കയിൽ വെജിറ്റബിൾസ് ഉടമയായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ അറുന്നൂറോളം കുടുംബങ്ങൾക്കാണ് റമസാൻ കിറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദലി നിർവ്വഹിച്ചു. ചടങ്ങിൽ രാജൻ വടക്കയിൽ അധ്യക്ഷത വഹിച്ചു.  

Kozhikode

Mar 4, 2026, 2:26 pm GMT+0000