ചെന്നൈ: തമിഴ്നാട് മന്ത്രി കെ. പൊൻമുടിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. അഴിമതികേസിലെ പുന:പരിശോധനയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മന്ത്രിയുടെ ഹർജി ചീഫ് ജസ്റ്റീസ് ബെഞ്ച് അംഗീകരിച്ചില്ല. മന്ത്രിക്ക് ഹൈക്കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റീസ് ആനന്ദ് വെങ്കിടേഷിനെ പോലുള്ള ജഡ്ജിമാരെ ഓർത്ത് നന്ദി പറയുന്നു എന്നും ജസ്റ്റീസ് ആന്നദിന്റെ നിരീക്ഷണങ്ങൾ ശരിയായിരുന്നു എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
