കൊച്ചി ∙ കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയോളം കുടിശികയുണ്ടെന്നാണ് അറിയുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ കഴിഞ്ഞ 5 മാസത്തോളമായി പല വകുപ്പുകളും വൈദ്യുതി ബിൽ അടച്ചിട്ടില്ല.
കലക്ടറേറ്റിലേക്കുള്ള 13 ലൈനുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ഓരോ ലൈനിലും രണ്ടും മൂന്നും ഒാഫിസുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. കൃഷി, വിദ്യാഭ്യാസം, സർവെ, വനിതാ ശിശുക്ഷേമ വകുപ്പുകളടക്കം 20ഓളം ഓഫിസുകളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്.