41 കോടി രൂപയുടെ പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ടാങ്ക് നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്

news image
Jan 10, 2025, 11:11 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭയിലെ തീരദേശ കുടി വെള്ള പദ്ധതിയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കെ. ദാസന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും നേരത്തെ അനുവദിച്ച 36 കോടിയും തുടർന്ന് കാനത്തിൽ ജമീല എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച 5 കോടിയും ചേർത്ത് 41 കോടി രൂപചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎയുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു.’

2020- 21 വർഷത്തിൽ കെ ദാസൻ എംഎൽഎ മുൻകൈയെടുത്ത് പ്രവർത്തിച്ചതിൻ്റെ ഫലമായിട്ടാണ് സർക്കാർ പദ്ധതി അനുവ  ദിച്ചത്. തീരദേശത്തെ മഞ്ഞവെള്ള പ്രശ്നം ഉയര്‍ത്തികാട്ടി പുല്‍ക്കൊടിക്കൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളോളം സ്ത്രീകള്‍ ഉള്‍പ്പെടുന്ന ജനവിഭാഗം നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍നാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൌരവപൂര്‍വ്വം ഇടപെടുന്നത്.  57 കിലോമീറ്റർ ദൂരത്ത്  രണ്ടായിര ത്തിൽപരം കുടുംബൾക്ക് പൈപ്പ്ലൈൻ വഴി കുടിവെള്ളമെത്തും.പതിനാലരലക്ഷം ലിറ്റർവെള്ളം ഉൾകൊള്ളുന്ന ടാങ്കാണ് ഇതി നായി നിർമ്മിക്കുന്നത്. അയനിക്കാട് ആവിത്താരയിൽ പ്രവർത്തിക്കുന്ന പയ്യോ ളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന്റെ തെക്കു ഭാഗത്ത് ടാങ്ക് നിർമ്മാണം നടന്നുവരികയാണ്. പത്തൊൻപതര മീറ്റർ നീളവും വീതിയുമുള്ള കൂറ്റൻ ടാങ്കാണ്  നിർമ്മിക്കുന്നത്. 30 ൽപരം തൊഴിലാളികൾ ഇവിടെ രാപ്പകൽ ജോലി ചെയ്യുന്നു. ടാങ്കിൻ്റെ 90 ശതമാനം ജോലിയും പൂർത്തിയായിട്ടുണ്ട്. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി എഞ്ചിനിയർമാർ പറഞ്ഞു.

 

പയ്യോളി തീരദേശത്തെ രൂക്ഷമായ കുടി വെള്ളപ്രശ്നത്തിൻ്റെ ഭാഗമായി നിരവധി ജനകീയ പ്രക്ഷോഭങ്ങൾ അന്നത്തെ യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭക്കെതിരെ നടന്നിരുന്നു. പ്രശ്നം കെ ദാസൻ എംഎൽഎ സബ്മിഷനായി നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. പിന്നീട് അധികാരത്തിൽ വന്ന എൽഡി എഫ് ഭരണസമിതിയുടെനേതൃത്വത്തിൽ  ചെയർപേഴ്സൺ വി ടി ഉഷ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ കെ വി ചന്ദ്രൻ എന്നിവരാണ് കെ ദാസൻ എംഎൽഎയുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാൻ മുൻ് കൈയ്യെടുത്തത്.

കുടിവെള്ള പ്രശ്നത്തിന്റെ ഭാഗമായി വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുന്ന തീരദേശ ജനതയ്ക്ക് ആശ്വാസകരമായ പദ്ധതിയാണ് പയ്യോളി തീരദേശ കുടിവെള്ള പദ്ധതിയെന്നും വരുന്ന മാർച്ച് മാസത്തോടെ പദ്ധതി നടപ്പാക്കാൻ ആകാവുന്ന തരത്തിൽ പ്രവൃത്തി എത്രയും വേഗം തീർക്കണമെന്ന് കരാർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും                                       കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe