ചെറിയ ബാങ്കുകളെ വലിയ പൊതുമേഖലാ ബാങ്കുകളിൽ ലയിപ്പിച്ച് പിന്നീട് സ്വകാര്യവൽക്കരണമാണ് ബിജെപി ലക്ഷ്യമെന്നാണ് പ്രധാന ആക്ഷേപം. എൽഐസിയെ ഇൻഷുറൻസ് കമ്പനികളുമായി ലയിപ്പിക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകളും ജനുവരിയിൽ ആരംഭിക്കുമെന്നാണ് വിവരം. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് എന്നിവയാകും ലയിപ്പിക്കുക.
അതേസമയം, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ഐഡിഎഫ്സി, ഐഡിഎഫ്സി ഫിനാൻഷ്യൽ ഹോൾഡിങ് എന്നിവ ലയിപ്പിക്കുന്നതിനുള്ള ശുപാർശയ്ക്ക് റിസർവ് ബാങ്ക് അംഗീകാരം നൽകി.