4 ബഡ്‌സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ആർ ബിന്ദു

news image
Feb 10, 2024, 9:42 am GMT+0000 payyolionline.in

തിരുവനന്തപുരം > കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ നാല് ബഡ്‌സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യസുരക്ഷാ മിഷന് കൈമാറുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 10 ബഡ്‌സ് സ്കൂളുകൾ പൂർണ്ണമായും സാമൂഹ്യനീതിവകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യ സുരക്ഷാമിഷൻ വഴി മാതൃകാ പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി.

ജില്ലയിലെ എൻമകജെ, പനത്തടി, ബദിയടുക്ക, കള്ളാർ എന്നീ പഞ്ചായത്തുകളിലെ നാല് ബഡ്‌സ് സ്കൂളുകളാണ് ഏറ്റെടുക്കുന്നത്. 2023-2024 സാമ്പത്തിക വർഷത്തിൽ മാതൃകാ ശിശു-പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി വകയിരുത്തിയ ഫണ്ടിൽ നിന്നും 1,86,15,804/- രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട് – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe