3 ദിവസം മുമ്പ് വിദേശത്ത് നിന്ന് പെൺസുഹൃത്തിനെ കാണാനെത്തി, തള്ളിപ്പറഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ, രക്ഷകരായി പൊലീസ്

news image
Feb 6, 2026, 11:05 am GMT+0000 payyolionline.in

കൊച്ചി: പെണ്‍സുഹൃത്ത് തള്ളിപ്പറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറിയ 25കാരനെ സാഹസികമായി രക്ഷിച്ച് പൊലീസ്. കോഴിക്കോട് സ്വദേശിയാണ് മുളംതുരുത്തിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കയറിയത്. ആമ്പല്ലൂരുകാരിയായ പെണ്‍സുഹൃത്തിന്‍റ വീട്ടില്‍ എത്തിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവം. 25കാരനെ മുളംതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീട്ടുകാര്‍ എത്തിയ ശേഷം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe