മുംബൈ: രണ്ടായിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി അവസാനിക്കാൻ ശേഷിക്കുന്നത് ഒരു മാസം. 2023 മെയ് 19-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണം.
2023 മെയ് 23 മുതൽ ഏതൊരു വ്യക്തിക്കും 2000 രൂപ നോട്ടുകൾ അടുത്തുള്ള ഏത് ബാങ്ക് ശാഖയിലും മാറ്റാം.
2000 നോട്ടുകളുടെ നിക്ഷേപ പരിധി
ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകൾക്ക് നിക്ഷേപ പരിധിയില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, പൊതുവായ കെവൈസിയും മറ്റ് ക്യാഷ് ഡെപ്പോസിറ്റ് നിയമാനുസൃത മാനദണ്ഡങ്ങളും ബാധകമാകും.