ദില്ലി: കേരളത്തിലെ ട്രെയിൻ യാത്രക്കിടിയിലെ ദുരിതം ലോക്സഭയിൽ ചൂണ്ടികാട്ടി കെ മുരളീധരൻ എം പി. ട്രെയിനുകള്‍ ദീർഘനേരം പിടിച്ചിടുന്നുവന്നാണ് വടകര എം പി പാർലമെന്റില്‍ ചൂണ്ടികാട്ടിയത്. പരശുറാം എക്സ് പ്രെസ്സിലെ തിക്കിലും തിരക്കിലും രണ്ട് വിദ്യാർത്ഥിനികൾ ബോധരഹിതമായ സംഭവമടക്കം വിവരിച്ചുകൊണ്ടാണ് കേരളത്തിലെ ട്രെയിൻ യാത്ര ദുരിതം കെ മുരളീധരൻ ലോക്സഭയിൽ അവതരിപ്പിച്ചത്.
പാസ്സഞ്ചർ ട്രെയിനുകളുൾപ്പെടെ വിവിധ ട്രെയിനുകൾ ദീർഘ നേരം പിടിച്ചിടുന്നത് കൊണ്ട് യാത്രക്കാർക്ക് വലിയ ദുരിതമാണ് നേരിടുന്നത്. ഇതിന് പരിഹാരം കാണണമെന്നും കെ മുരളീധരൻ എം പി ആവശ്യപ്പെട്ടു. യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പാസ്സഞ്ചർ ട്രെയിനുകൾ അനുവദിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടന സമയമായതിനാൽ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ശൂന്യവേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.