ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കൈവിട്ട കളിയുമായി ആനപ്പാപ്പന്മാര്‍. ആറു മാസം പ്രായമായ കുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്ന് ആനയുടെ കാല്‍ചുവട്ടിലേക്ക് വീണു. രണ്ടുമാസം മുന്‍പ് പാപ്പാനെ കുത്തിക്കൊലപ്പെടുത്തി ആനയുടെ സമീപത്തേക്കാണ് ആറു മാസം പ്രായമായ കുഞ്ഞിനെ കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. താത്കാലിക പാപ്പാന്റെ തന്നെ കുട്ടിയാണിത്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കുഞ്ഞിനെ ചോറൂണിന് വേണ്ടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ആനയുടെ തുമ്പിക്കൈക്ക് അടിയിലൂടെ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് പാപ്പാന്റെ കൈയില്‍ നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല് ചുവട്ടിലേക്ക് വീണത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഹരിപ്പാട് സ്കന്ദന് എന്ന ഈ ആന അക്രമാസക്തനായത്. ആനയുടെ പുറത്തിരുന്ന രണ്ട് പേരെയും ഇത് വലിച്ച് താഴേക്ക് ഇടുകയും ഒന്നാം പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയക്കാന്‍ ശ്രമിച്ചു. ഇയാളെയും ഇതേ രീതിയില്‍ ആന ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. വീഡിയോ പുറത്തുവന്നതോടെ താത്കാലിക പാപ്പാനെ മാറ്റി നിര്‍ത്തി. കുട്ടിയുമായി എത്തിയ പാപ്പാന് അഭിലാഷിനെതിരെയാണ് നടപടി. അഭിലാഷിന്റെ കുഞ്ഞാണിത്. ആനക്കടിയിലൂടെ കുട്ടിയുമായി നടന്നത് പേടി മാറാനെന്ന് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞു.
- Home
- Latest News
- 2 മാസം മുൻപ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചു കുഞ്ഞുമായി പാപ്പാൻ്റെ സാഹസം
2 മാസം മുൻപ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചു കുഞ്ഞുമായി പാപ്പാൻ്റെ സാഹസം
Share the news :
Jan 6, 2026, 2:38 pm GMT+0000
payyolionline.in
സ്വർണത്തിനു പിന്നാലെ ‘നെയ്യ് കൊള്ള’; ശബരിമലയിൽ 16,000 പാക്കറ്റ് ന ..
ജനുവരിയില്‍ നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും; എടിഎമ്മുകള്‍ കാ ..
Related storeis
മത്സര ഓട്ടത്തിനിടയില്‍ വടകരയിൽ ബസിടിച്ച് സ്കൂട്ടര്‍ യാത്രികര്‍ക്ക്...
Jan 6, 2026, 5:50 pm GMT+0000
കോഴിക്കോട് വൻ ലഹരി വേട്ട; രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേർ പി...
Jan 6, 2026, 3:36 pm GMT+0000
താനൂരിൽ കതിന പൊട്ടിയുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു
Jan 6, 2026, 3:24 pm GMT+0000
ജനുവരിയില്‍ നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും; എടിഎമ...
Jan 6, 2026, 3:12 pm GMT+0000
സ്വർണത്തിനു പിന്നാലെ ‘നെയ്യ് കൊള്ള’; ശബരിമലയിൽ 16,000 പ...
Jan 6, 2026, 2:24 pm GMT+0000
പുതിയ പാക് തന്ത്രം, ഇന്ത്യയിലെ കുട്ടികളെ ലക്ഷ്യം വെച്ച് ഐഎസ്ഐ, സുരക...
Jan 6, 2026, 1:58 pm GMT+0000
More from this section
നാദാപുരത്ത് ബുള്ളറ്റിന്റെ ഹെഡ്ലൈറ്റിനുള്ളില് ഒളിച്ച വിഷപ്പാമ്പുകള...
Jan 6, 2026, 12:24 pm GMT+0000
മുൻ മന്ത്രി വി കെ ഇബ്രഹിം കുഞ്ഞ് അന്തരിച്ചു
Jan 6, 2026, 11:37 am GMT+0000
മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; ചാറ്റ് ജിപിടിയെ ശാന്തനാക്കാൻ മെ...
Jan 6, 2026, 9:39 am GMT+0000
ടിവികെ കരൂർ റാലി ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമൻസ്; ചോദ്യം ചെയ്യലി...
Jan 6, 2026, 9:06 am GMT+0000
പാലക്കാട് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം
Jan 6, 2026, 8:10 am GMT+0000
താജ് മഹൽ സൗജന്യമായി കാണാൻ അവസരം, ഭൂഗർഭ അറയിലെ യഥാർത്ഥ ഖബറിടങ്ങളും ...
Jan 6, 2026, 8:01 am GMT+0000
ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയിൽ...
Jan 6, 2026, 7:07 am GMT+0000
നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ 5 ആപ്പുകളാണ് കാരണം
Jan 6, 2026, 7:01 am GMT+0000
ശ്രദ്ധിക്കുക, കേരളത്തിൽ വീണ്ടും മഴ വരുന്നു; ചക്രവാതചുഴി ശക്തി കൂടിയ...
Jan 6, 2026, 6:47 am GMT+0000
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരിയിൽ പുഴുക്കളെന്ന് പരാതി
Jan 6, 2026, 6:03 am GMT+0000
‘വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഹകരിക്കാം...
Jan 6, 2026, 6:01 am GMT+0000
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
Jan 6, 2026, 5:42 am GMT+0000
കുതിരവട്ടത്ത് രോഗി കത്രിക വിഴുങ്ങി; മെഡി. കോളജിൽനിന്ന് പുറത്തെടുത്തു
Jan 6, 2026, 5:12 am GMT+0000
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
Jan 6, 2026, 4:37 am GMT+0000
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
Jan 6, 2026, 4:35 am GMT+0000
