​ഹൊസൂരിൽ ടാറ്റ ഇലക്ട്രോണിക്സ് നിർമാണക്കമ്പനിയിൽ വൻ തീപിടിത്തം

news image
Sep 28, 2024, 10:45 am GMT+0000 payyolionline.in

ഹൊസൂർ: തമിഴ്നാട് ഹൊസൂരിൽ ടാറ്റയുടെ ഇലക്ടോണിക്സ് നിർമാണക്കമ്പനിയിൽ വൻ തീപിടിത്തം. സെൽഫോൺ നിർമാണ വിഭാ​ഗത്തിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ജീവനക്കാരെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വിവരം. ​

1,500ലധികം ജീവനക്കാർ അപകടം നടക്കുമ്പൾ ജോലിസ്ഥലത്തുണ്ടായിരുന്നു. ശ്വസന സംബന്ധമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായ ഏതാനും ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe