ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; നയിം ഖാസിം എത്തുന്നത് ഹസൻ നസ്‍റല്ലയുടെ പിന്‍ഗാമിയായി

news image
Oct 29, 2024, 2:54 pm GMT+0000 payyolionline.in

ജറുസലം∙ നയിം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവൻ. ഹസൻ നസ്റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതൽ 33 വർ‌ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം.

ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് നയിം ഖാസിം. ഇസ്രയേലുമായുള്ള സംഘർഷങ്ങൾക്കിടെ അദ്ദേഹം പലപ്പോഴും വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമായിരുന്നു. ഹസൻ നസ്റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷൻ പരാമർശങ്ങൾ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം.

1953ൽ ബെയ്‌റൂട്ടിലാണ് നയിം ഖാസിം ജനിച്ചത്. 1982ൽ ഇസ്രയേൽ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഖാസിം. 1992ൽ മുതൽ ഹിസ്ബുല്ലയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്ററും നയിം ഖാസിം ആയിരുന്നു.

വെളുത്ത തലപ്പാവാണ് നയിം ഖാസിം ധരിക്കുന്നത്. അദ്ദേഹത്തിന്റെ മുൻഗാമികളായ നസ്റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe