ഹരിയാനയിൽ 3 ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു; മരിച്ചവരിൽ കൊലക്കേസ് പ്രതിയും 

news image
Jul 13, 2024, 6:11 am GMT+0000 payyolionline.in

സോനിപത്ത്: ഹരിയാനയിൽ കൊലക്കേസ് പ്രതിയുൾപ്പെടെ മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു. ക്രൈം ബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ് ഗുണ്ടകളെ വെടിവച്ചത്. സോനിപത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ബർഗർ കിങ് കൊലക്കേസിലെ പ്രതിയാണ്. ഹരിയാനയിലെ വ്യവസായികളിൽനിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് അഞ്ച് പിസ്റ്റളുകൾ കണ്ടെടുത്തു.

ഈ ഗുണ്ടകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഹരിയാന പൊലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ ഗുണ്ട ഹിമാൻഷു ഭാവുവിന്റെ സംഘത്തിൽപ്പെട്ടവരാണ്. സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡൽഹിയിലെ ബർഗർ കിങ്ങിൽ അമൻ എന്നയാളെ ഹണി ട്രാപ്പിൽപ്പെടുത്തി കൊന്നതെന്നു പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe