ഹരിയാനയിൽ വർഗീയ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

news image
Aug 1, 2023, 3:23 am GMT+0000 payyolionline.in

ച​ണ്ഡി​ഗ​ഢ്: ഹ​​രി​​യാ​​ന​​യി​​ൽ ഗുരുഗ്രാമിന് സമീപം നൂഹിൽ ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ഹോംഗാർഡുകൾ മരിച്ചവരിൽ ഉൾപ്പെടും. പൊ​ലീ​സു​കാ​ർ​ ഉൾപ്പെടെ നി​ര​വ​ധി പേർക്ക് പ​രി​ക്കേ​റ്റു. സംഘർഷം അ​യ​ൽ​നാ​ടു​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ക​ന​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. നൂഹ് ജില്ലയിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്.

അക്രമം ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ പറഞ്ഞു. സമാധാനം നിലനിർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സാഹചര്യങ്ങൾ നിയന്ത്രണത്തിലായതായി നൂഹ് എസ്.പി നരേന്ദർ ബിജാർണിയ പറഞ്ഞു.

നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. മു​സ്‍ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ നൂ​​ഹി​​ലെ ഖെ​​ഡ്‍ല മോ​​ഡി​​ലെ​​ത്തി​​യ​​പ്പോ​​ൾ ഒ​​രു സം​​ഘം യാ​​ത്ര ത​​ട​​യാ​ൻ ശ്ര​മി​ച്ചു. യാ​ത്ര​ക്കു​നേ​രെ ക​​ല്ലേ​​റ് ന​​ട​​ത്തി​​യ​​താ​​യും തി​​രി​​ച്ചും ക​​ല്ലേ​​റു​​ണ്ടാ​​യ​​താ​​യും പ​​റ​​യു​​ന്നു. പ്ര​​ക​​ട​​ന​​ത്തി​​ൽ പ​​​ങ്കെ​​ടു​​ത്ത നിരവധി കാ​​റു​​ക​​ൾ​​ക്ക് തീ​​യി​​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. ഇ​തിന് പിന്നാലെ ഗു​രു​ഗ്രാം ജി​ല്ല​യി​ലെ സോ​ഹ്ന​യി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡ് ഉ​പ​രോ​ധി​ച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.

ഗു​​രു​​ഗ്രാ​​മി​​ലെ സി​​വി​​ൽ ലൈ​​ൻ​​സി​​ൽ ബി.​​ജെ.​​പി ജി​​ല്ല പ്ര​​സി​​ഡ​​ന്റ് ഗാ​​ർ​​ഗി ക​​ക്ക​​റാ​​ണ് യാ​​ത്ര ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്തി​​രു​​ന്ന​​ത്. ബ​​ല്ല​​ഭാ​​ഗി​​ലെ ബ​​ജ്റം​ഗ്ദ​​ൾ പ്ര​​വ​​ർ​​ത്ത​​ക​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലി​​ട്ട വി​​ഡി​​യോ ആ​​ണ് സം​​ഘ​​ർ​​ഷം സൃ​​ഷ്ടി​​ച്ച​​തെ​​ന്ന് പ​​രാ​​തി​​യു​​ണ്ട്. ഗോ​​ര​​ക്ഷാഗു​​ണ്ട​​യും രാ​​ജ​​സ്ഥാ​​നി​​ലെ ജു​​നൈ​​ദ്, ന​​സീ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ മോ​​നു മ​​നേ​​സ​​ർ യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും പ്ര​​ശ്നം വ​​ഷ​​ളാ​​ക്കി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe