ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും പുസ്തകം; ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി

news image
Jul 3, 2024, 9:49 am GMT+0000 payyolionline.in
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി തയ്യാറാക്കിയ പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കൾക്കായുള്ള പുസ്തകം തയ്യാറാക്കിയത്. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തകം രക്ഷിതാക്കൾക്കായി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രീപ്രൈമറി തലം, എൽ.പി – യു.പി തലം, ഹൈസ്‌കൂൾ തലം, ഹയർ സെക്കണ്ടറി തലം എന്നിങ്ങനെ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. കുട്ടികളുടെ ശാരീരിക – മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാർത്ഥി – അധ്യാപക – രക്ഷകർത്തൃ ബന്ധം വളർത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ കാര്യത്തിൽ വിദ്യാർത്ഥികൾക്കുമുള്ള അഭിപ്രായങ്ങൾ ശേഖരിക്കുകയും മെച്ചപ്പെടുത്താനുണ്ടെങ്കിൽ അത് ചെയ്യുമെന്നും മന്ത്രി അറഇയിച്ചു. ഓരോ വർഷവും പാഠഭാഗങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe