ഹജ്ജിനിടെ ഇത്തവണ സൗദിയിൽ മരിച്ചത് 1301 പേര്‍; മരിച്ചവരിൽ 83ശതമാനം പേരും നിയമവിധേയമല്ലാതെ എത്തിയവരെന്ന് മന്ത്രി

news image
Jun 24, 2024, 6:51 am GMT+0000 payyolionline.in
റിയാദ്: ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെന്‍റുകള്‍ ഉൾപ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയത്. അറഫ ദിനത്തിൽ ഉൾപ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടിൽ ദീർഘദൂരം നടന്നതും ആണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്.

ഇങ്ങനെ ഹജ്ജിനെത്തുന്നവർ നിയമ നടപടികളിൽ പെടാതിരിക്കാൻ ഔദ്യോഗിക സൗകര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് പതിവ്.പ്രായമേറിയവരും ഗുരുതര രോഗമുള്ളവരുമാണ് മരിച്ചവരുടെ കണക്കിൽ ഏറ്റവും കൂടുതലുള്ളത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതുൾപ്പടെ നടപടികൾ പൂർത്തീകരിച്ചതായി അധികൃതർ വ്യക്തമാക്കി.  68 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ അധികൃതർ നേരത്തെ പ്രതികരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe