സർക്കാർ ഓഫീസുകൾ വയോജന സൗഹൃദമാക്കൽ ത്വരിതപ്പെടുത്തണം : കെ.എസ്.പി.എൽ

news image
Sep 16, 2026, 5:33 am GMT+0000 payyolionline.in

മേപ്പയൂർ:വി.ഡി സതീശൻ സർക്കാർ രൂപം നൽകിയ വയോജന വകുപ്പ് കാര്യക്ഷമമാക്കാൻവേണ്ടി സർക്കാർ ഓഫീസുകൾ വയോജന സൗഹൃദ സ്ഥാപനങ്ങളാക്കി രൂപപ്പെടുത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തണമെന്ന് കെ.എസ്.പി.എൽ മേപ്പയൂർ പഞ്ചായത്ത് കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.പേരാമ്പ്ര വെച്ച് നടക്കുന്ന ജില്ലാ കെ.എസ്.പി.എൽ കുടുംബ സംഗമത്തിൽ മേപ്പയൂർ യൂനിറ്റിൽ നിന്നും 100 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുറഹിമാൻ കമ്മന യോഗം ഉദ്ഘാടനം ചെയ്തു. എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായി.അബ്ദുൽ കരീം കോച്ചേരി, എം.പി.കെ അഹമ്മദ് കുട്ടി മാസ്റ്റർ , ഇബ്രാഹിം പുനത്തിൽ,അബ്ദുറഹിമാൻ കോച്ചേരി,എം.എം അഷറഫ്, യു.കെ അബ്ദുള്ള, വി.കെ അബ്ദുറഹിമാൻ, ടി.എം.സി മൊയ്തി, സി.കെ അബ്ദുള്ള, നിസാർ കായക്കൂൽ, അബ്ദുറഹിമാൻ ഇല്ലത്ത്, സി.കെ അബ്ദുറഹിമാൻ, വി.കെ അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ (പ്രസിഡന്റ്), യു.കെ അബ്ദുളള, സി.കെ അബ്ദുളള,കെ.എം കുഞ്ഞമ്മത് മദനി(വൈസ് പ്രസിഡന്റുമാർ), വി.കെ അബ്ദുറഹിമാൻ (ജ:സെക്രട്ടറി), നിസാർ കായക്കൂൽ, വി.കെ അബ്ദുൽ മജീദ്, അസ്സൈനാർ കീഴ്പ്പോട്ട് (സെക്രട്ടറി), ടി.എം.സി മൊയ്തി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe