തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചു. ഇതോടെ സ്വർണവില 56,000 (ഒരു പവൻ) ആയി ഉയർന്നു. 7000 രൂപയാണ് ഒരു ഗ്രാമിന്റെ വില. ആദ്യമായാണ് സ്വർണവില 56,000 കടക്കുന്നത്.
സെപ്‌തംബർ മാസം തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. മെയ് മാസം രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തുക കുറഞ്ഞാണ് വില 53,000ത്തിലേക്ക് എത്തിയത്. എന്നാൽ സെപതംബർ പകുതിയോടെ വില വീണ്ടും 55,000 കടക്കുകയായിരുന്നു. ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചായിരുന്നു വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയത്. 1400 രൂപയാണ് അഞ്ചുദിവസത്തിനിടെ പവന് വര്‍ധിച്ചത്.