കോഴിക്കോട്: ഒരാഴ്ചത്തെ തുടർച്ചയായ വർധനക്കുശേഷം സ്വർണവിലയിൽ നേരിയ കുറവ്. കഴിഞ്ഞ മൂന്ന് ദിവസമായി 60,440ൽ നിൽക്കുന്ന സ്വർണവില ഇന്ന് 60,320 രൂപയിൽ എത്തി.
വിപണിയിൽ 120 രൂപയാണ് പവന് കുറഞ്ഞത്. 7,555 രൂപയായിരുന്ന ഗ്രാം സ്വർണത്തിന് തിങ്കളാഴ്ച 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്ന് മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണം നേട്ടം രേഖപ്പെടുത്തുന്നത്.
സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത.യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് സ്വർണത്തെ സുരക്ഷിതനിക്ഷേപമാക്കി മാറ്റുന്നുണ്ട്.
ലോകത്തെ പ്രധാനപ്പെട്ട കേന്ദ്രബാങ്കുകളെല്ലാം സ്വർണം വാങ്ങുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്. രൂപയുടെ തകർച്ചയും സ്വർണവില ഉയരുന്നതിനുള്ള കാരണമാണ്.
ജനുവരിയിലെ സ്വർണവില (പവനിൽ)
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16: 59,120
ജനുവരി 17: 59,600
ജനുവരി 18: 59,480
ജനുവരി 19: 59,480
ജനുവരി 20: 59,600
ജനുവരി 21: 59,600
ജനുവരി 22: 60,200
ജനുവരി 23: 60,200
ജനുവരി 24: 60,440
ജനുവരി 25: 60,440
ജനുവരി 26: 60,440