തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 57,760 രൂപയിലാണ് വ്യാപാരം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,220 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5,950 രൂപയിലേക്ക് എത്തി.
കഴിഞ്ഞ മാസം ഉടനീളം സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടായിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് ഇടിവ് വരാനുള്ള പ്രധാന കാരണം. ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ സ്വർണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒറ്റ ദിവസത്തിൽ പവന് 1320 രൂപയാണ് കുറഞ്ഞത്. 1000 രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ഇടിയുന്നത് ഏറെ നാളുകൾക്ക് ശേഷമായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,679.67 ഡോളറാണ്.
ഈ മാസത്തെ സ്വർണവില പവനിൽ
● 1-11-2024: 59,080
● 2-11-2024: 58,960
● 3-11-2024: 58,960
● 4-11-2024: 58,960
● 5-11-2024: 58,840
● 6-11-2024: 58,920
● 7-11-2024: 57,600
● 8-11-2024: 58,280
● 9-11-2024: 58,200
● 10-11-2024: 58,200
● 11-11-2024: 57,760