സ്വച്ഛത ഹി സേവ 2026: പയ്യോളി നഗരസഭ ലോഗോ പ്രകാശനം ചെയ്തു

news image
Sep 18, 2026, 7:25 am GMT+0000 payyolionline.in

പയ്യോളി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ശുചിത്വ പ്രചാരണ പരിപാടിയായ ‘സ്വച്ഛത ഹി സേവ 2026’ കാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പയ്യോളി മുനിസിപ്പാലിറ്റി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ എൻ. സാഹിറ ലോഗോ പ്രകാശനം നിർവ്വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്‌ത്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു, വികസന സ്ഥിരം സമിതി അധ്യക്ഷ സി.പി. ഫാത്തിമ, സെക്രട്ടറി എം. വിജില, കൗൺസിലർമാരായ ജയകൃഷ്ണൻ, വിനീത സോമൻ, ഷാഹിദ പുറത്തൂട്ട്, റയിസ റാഫി, ആരിഫ ഫൈസൽ, പി.പി. അബ്ദുൾ അസീസ്, എ.എസ്. മിഥുൻ, എൻ.ടി. നിഹാൽ, പി.വി. നിധീഷ്, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേന്ദ്രൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നിഷ കെ., രജില എ.എം., സതീഷൻ, ശുചിത്വ മിഷൻ വൈ.പി.(YP) ജമീഷ ടി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe