സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം

news image
Dec 15, 2025, 11:35 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷട്ര ചലച്ചിത്രമേളയിൽ പ്രതിസന്ധി. ചില സിനിമകളുടെ പ്രദർശനത്തിന് അനുമതി ലഭിക്കാത്തതോടെയാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 19 സിനിമകളുടെ പ്രദർശനത്തിനാണ് അനുമതിയില്ലാത്തത്. ഇതോടെ ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് പ്രതിസന്ധി.

ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. `ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ’ അടക്കമുള്ള സിനിമകളുടെ പ്രദർശനം പ്രതിസന്ധിയിലാണ്. അതേസമയം, സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാത്ത കേന്ദ്രസർക്കാർ ഇടപെടൽ ഭയാനകമാണെന്ന് എം എ ബേബി പറഞ്ഞു. രാജ്യം എത്ര അപകടരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാകുന്നു. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe