ദില്ലി: ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെന്ഷന്.ടിഎൻ പ്രതാപൻ,ഡീൻ കുര്യക്കോസ്.രമ്യ ഹരിദാസ്, ഹൈബി ഈഡൻ,തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും ഈ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സുരക്ഷാ വീഴ്ചയില്‍ ലോക്സഭയില്‍ ബഹളം വെച്ചു , നാല് കേരള എംപിമാരടക്കം അഞ്ച് പേര്‍ക്ക് സസ്പെന്ഷന്
Dec 14, 2023, 11:38 am GMT+0000
payyolionline.in
വണ്ടിപ്പെരിയാർ കേസ്: പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പൊലീ ..
നരഭോജിക്കടുവയെ പിടിക്കാനുള്ള ദൗത്യം അവസാനഘട്ടത്തിൽ; കുങ്കിയാനകൾ കളത്തിൽ