സി എന്‍ മോഹനന് കുഴല്‍നാടന്‍റെ വക്കീല്‍ നോട്ടീസ്, പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, 2.5കോടി മാനനഷ്ടം വേണം

news image
Aug 30, 2023, 10:11 am GMT+0000 payyolionline.in

ദില്ലി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട ദില്ലിയിലെ  നിയമ സ്ഥാപനത്തിന്‍റെ വക്കീല്‍ നോട്ടീസ്. വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മാത്യം കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചിരുന്നു.  പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളില്‍ രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിക്കുന്നത്. ഇല്ലെങ്കില്‍ ദില്ലി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും നോട്ടീസിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe