സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍; അഡ്മിറ്റ് കാര്‍ഡ് ഉടൻ എത്തും, ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ!

news image
Jan 31, 2026, 6:45 am GMT+0000 payyolionline.in

സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകള്‍ അടുത്ത ആഴ്ച മുതല്‍ ലഭ്യമാകും.

ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ വിദ്യാർത്ഥികള്‍ക്ക് സിബിഎസ്‌ഇയുടെ വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം.

മുൻ വർഷങ്ങളിലെ രീതി അനുസരിച്ച്‌ ഫെബ്രുവരി ആദ്യവാരം തന്നെ കാർഡുകള്‍ ലഭ്യമാകാറാണ് പതിവ്. സ്വകാര്യ വിദ്യാർത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാർഡ് ജനുവരി 19-ന് തന്നെ ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

▪️cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

▪️ഹോം പേജിലെ ‘Pariksha Sangam’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

▪️തുടർന്ന് ‘Schools’ എന്ന സെക്ഷനില്‍ കയറി ‘Admit Card/Attendance Sheet’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

▪️നിങ്ങളുടെ ലോഗിൻ വിവരങ്ങള്‍ (User ID, Password) നല്‍കി അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

വിദ്യാർത്ഥിയുടെ പേര്, റോള്‍ നമ്പർ, സ്കൂള്‍ നമ്പർ, പരീക്ഷാ സെന്റർ നമ്പർ, വിലാസം,ഫോട്ടോയും ഒപ്പും.ഓരോ വിഷയത്തിന്റെയും പേരും കോഡും പരീക്ഷാ തീയതിയും, പരീക്ഷാ സംബന്ധമായ പ്രധാന നിർദ്ദേശങ്ങള്‍ തുടങ്ങിയവയാണ് ഹാള്‍ ടിക്കറ്റില്‍ ഉണ്ടായിരിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe