സിപിഐ സംസ്ഥാന കൗൺസിൽ അംഗം നന്തി മലയമ്മൽ നാരായണൻ മാസ്റ്റർ നിര്യാതനായി

news image
Dec 1, 2024, 12:03 pm GMT+0000 payyolionline.in

നന്തി ബസാർ: സി.പി.ഐ നേതാവ് മലയമ്മൽ നാരായണൻ മാസ്റ്റർ (70) നിര്യാതനായി.വീമംഗലം യുപി സ്കൂൾ അധ്യാപകൻ , പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് , സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. ഭാര്യ: കല്യാണി (റിട്ടയേഡ് അധ്യാപിക ( ബി ടി എം ഹയർസെക്കൻഡറി സ്കൂൾ തുറയൂർ ). മക്കൾ : അശ്വിൻ രാജ് (യുഎസ് എ), അരുൺ രാജ് (യു കെ.).
മരുമക്കൾ : ടൈലർ (യു.എസ്.എ.), ഡോ: ഹരിത (മുയിപ്പോത്ത്). സഹോദരങ്ങൾ: ഗോപാലൻ കൈപ്പുറത്ത്, കുഞ്ഞി കണാരൻ, കുഞ്ഞിക്കൃഷ്ണൻ പോവതി വയൽക്കുനി ,അശോകൻ മലയമ്മൽ, നാണി, ലീല, ജാനു, കമല . സംസ്കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് നന്തി വീരവഞ്ചേരിയിലെ വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe