സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ഡി​വൈ.​എ​സ്.​പിയുടെ ഭാര്യ അറസ്റ്റിൽ

news image
May 30, 2023, 6:43 am GMT+0000 payyolionline.in

മ​ല​പ്പു​റം: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ തൃ​ശൂ​ർ സ​ഹ​ക​ര​ണ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി കെ.​എ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഭാ​ര്യ വി.​പി. നു​സ്ര​ത്തി​നെ (36) മ​ല​പ്പു​റം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃശൂർ ചെറുവത്തേരി, ചൊവ്വൂർ ശിവാജി നഗർ സ്വദേശിനിയാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഇവർക്കെതിരെ കേസുണ്ട്.

മലപ്പുറം മേൽമുറി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 4.85 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂരിൽനിന്ന് മലപ്പുറത്തേക്ക് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അ​ഭി​ഭാ​ഷ​ക ച​മ​ഞ്ഞും റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​മു​ൾ​പ്പെ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് നു​സ്ര​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​മ്പ​ത് കേ​സു​ക​ളു​ള്ള​താ​യി പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി.

ഉ​ന്ന​ത സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് കേ​സ് ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ നി​ര​ന്ത​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ​പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മ​ല​പ്പു​റം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ഭി​ഭാ​ഷ​ക ച​മ​ഞ്ഞ് നി​ര​വ​ധി പേ​രി​ല്‍നി​ന്നാ​യി ഇ​വ​ർ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. നു​സ്ര​ത്തി​ന്റെ ത​ട്ടി​പ്പു​ക​ൾ​ക്ക് ഡി​വൈ.​എ​സ്.​പി​യു​ടെ സ​ഹാ​യം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​രാ​തി​ക്കാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ​

പ്ര​തി​ക്കെ​തി​രെ പ​ല കേ​സി​ലും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ അ​റ​സ്റ്റ് വാ​റ​ന്റ് നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ​മ​ല​പ്പു​റം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe