സഹോദരിയെ ശല്യം ചെയ്തു, 2 വർഷത്തെ പക; 17കാരനെ മുളക് പൊടിയെറിഞ്ഞ് വെട്ടിയത് 10 തവണ, തമിഴ്നാട്ടിൽ പട്ടാപ്പകൽ കൊലപാതകം

news image
Feb 19, 2024, 7:32 am GMT+0000 payyolionline.in

കോയമ്പത്തൂർ: തമിഴ്നാട്ടിൽ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് വെട്ടിക്കൊന്നു. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് അതിക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതിയായ പേരറശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവിനെയാണ് പേരറശൻ വെട്ടിക്കൊലപ്പെടുത്തയത്.

 

രണ്ട് വർഷം മുൻപ് പ്രണവ് പേരറശന്‍റെ സഹോദരിയെ ശല്യം ചെയ്തതിരുന്നു. ഇതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷ നൽകുന്നതിനായി പോകാൻ സുഹൃത്തുക്കൾക്കൊപ്പം ബസ് കാത്തിരിക്കുമ്പോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്.  സമീപത്തെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.  ബൈക്കിലെത്തിയ പേരറശനും സുഹൃത്തും പ്രണവിനെ വെട്ടുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 

ബൈക്കിലെത്തിയ യുവാക്കൾ ബസ് സ്റ്റോപ്പിൽ കാത്തിരുന്ന പ്രണവിന്‍റെ കണ്ണിൽ ആദ്യം മുളക് പൊടി എറിഞ്ഞു. നിലത്ത് വീണ പ്രണവിനെ വടിവാളുകൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനടക്കം വെട്ടേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെടുന്നത്. സംഭവത്തിന് പിന്നാലെ  സിംഗനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

രണ്ടു വർഷം മുൻപ് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പേരറശന്റെ സഹോദരിയെ പ്രണവ് ശല്യം ചെയ്തിരുന്നുവെന്നാണ് പൊലീസിന് പ്രതി നൽകിയ മൊഴി. ഇതിനെ ചൊല്ലി പ്രണവും പേരറശനും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു.  സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്യാൻ വന്ന  പേരറശനെ പ്രണവും സുഹ‍ൃത്തുക്കളും മർദ്ദിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇതിന്റെ വാശിക്ക് പ്രണവിന്റെ സുഹൃത്തുക്കളുമായി പേരറശൻ വഴക്കിട്ടുയ അടിപിടി കേസിൽ പേരറശനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ   തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്നാണ് പൊലീസ്  പറയുന്നത്.

പ്രണവിന്‍റെ നീക്കങ്ങൾ നിരീക്ഷച്ച യുവാവ് ബസ്റ്റോപ്പിൽ വെച്ച് സുഹൃത്തുമായെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ട് ആളുകൾ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. കൊല്ലപ്പെട്ട  പ്രണവിന്‍റെ മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി ഇഎസ്ഐ സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടെയുണ്ടായിരുന്ന സുഹൃത്തിനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe