വടകര: അമ്മാവനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കോഴിക്കോട് വടകര പുതുപ്പണം സ്വദേശി പുതിയൊട്ടില്‍ പ്രവീണ്‍ ആണ് പിടിയിലായത്.
പ്രവീണും സഹോദരനും തമ്മില്‍ വീട്ടില്‍ വച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു അമ്മാവൻ. ഇതിനിടെ അമ്മിക്കല്ല് എടുത്താണ് പ്രവീണ്‍ അമ്മാവന്റെ തലക്കടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മാവനെ വടകര ഗവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
