സമൂഹമാധ്യമങ്ങൾ വഴി കലാപാഹ്വാനം: ബി.ജെ.പി. പ്രവർത്തകന്റെ പരാതിയിൽ വ്‌ളോഗർ അനാഷിനെതിരെ കേസ്

news image
Jul 25, 2026, 5:02 am GMT+0000 payyolionline.in

വ്‌ളോഗർ ഒ കെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. ഡൽഹിയിൽ പോയി പൊലീസുകാരെ ആക്രമിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇതിലാണ് ഫറോക്ക് പൊലീസ് കേസെടുത്തത്. നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാർലമെന്റ് കത്തിക്കാനുള്ള അവസരം ആണിതെന്നുമടക്കം പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.

ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. വൈറൽ ആയതിന് പിന്നാലെ മുഹമ്മദ് അനസ് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ക്ഷമാപണം നടത്തിയുള്ള വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe